ഇത് ‘രമ്യ കൃഷ്‍ണൻ’ സ്പെഷ്യൽ കാവാലാ..- വിഡിയോ

July 31, 2023

സിനിമാലോകത്ത് തരംഗം സൃഷ്ടിച്ച് മുന്നേറുകയാണ് തമന്ന ഭാട്ടിയയും രജനികാന്തും ചുവടുവയ്ക്കുന്ന കാവാല ഗാനം. ജെയ്‌ലർ എന്ന സിനിമയിലേതാണ് ഗാനം. തമന്നയുടെ ചുവടുകളാണ് പാട്ടിനു കൂടുതൽ ആസ്വാദകരെ നേടിക്കൊടുത്തിരിക്കുന്നത്. നിരവധി താരങ്ങൾ ഈ ഗാനത്തിന് ചുവടുവെച്ച് രംഗത്ത് എത്തിയിരുന്നു. ഇപ്പോഴിതാ, ഈ ഗാനത്തിന് ചുവടുവെച്ച് രംഗത്ത് എത്തിയിരിക്കുകയാണ് നടി രമ്യ കൃഷ്ണൻ.

തമന്ന ഭാട്ടിയയ്ക്കും നിരവധി സെലിബ്രിറ്റികൾക്കും ശേഷം, രമ്യ കൃഷ്ണനും ഈ ഗാനത്തിന് ചുവടുവയ്ക്കുകയാണ്. അവിസ്മരണീയ നിമിഷത്തിന്റെ വിഡിയോ സോഷ്യൽ മീഡിയയിൽ തരംഗമായിരിക്കുകയാണ്. വിഡിയോയിൽ, തമന്ന ഭാട്ടിയയ്‌ക്കൊപ്പം നിൽക്കുന്ന ചുവടുകൾ അനായാസം രമ്യ കൃഷ്ണൻ കാഴ്ച വയ്ക്കുകയാണ്.

‘ജയിലർ’ സിനിമയിലെ ഗാനമായ ‘കാവാല’യിൽ തമന്ന ഭാട്ടിയ വന്യമായ ചുവടുകളിലൂടെയാണ് ശ്രദ്ധനേടിയത്. മുടിചുരുളുകളും ആകർഷകമായ ഹുക്ക് സ്റ്റെപ്പും ഉപയോഗിച്ച് ഹിറ്റിലേക്ക് കുതിക്കുകയായിരുന്നു. നടി സന്യ മൽഹോത്രയും അടുത്തിടെ ഈ ചുവടുകൾ ഏറ്റെടുത്തിരുന്നു.

Read Also: 300 വർഷങ്ങൾക്ക് മുമ്പ് താമസം; ഇത് ലോകത്തിലെ ഏറ്റവും ഏകാന്തമായ വീട്

ലോകമെങ്ങുമുള്ള രജനീകാന്ത് ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ‘ജയിലർ.’ ബീസ്റ്റിന് ശേഷം നെൽസൺ സംവിധാനം ചെയ്യുന്ന ചിത്രമാണ്. ഡോക്ടർ, ബീസ്റ്റ് തുടങ്ങിയ ചിത്രങ്ങളുടെ സംവിധായകനാണ് നെൽസൺ ദിലീപ് കുമാർ. ഡോക്‌ടർ വലിയ വിജയമായെങ്കിലും വിജയ് ചിത്രമായ ‘ബീസ്റ്റ്’ വിചാരിച്ച പോലെയുള്ള വിജയം നേടിയിരുന്നില്ല. എങ്കിലും നെൽസണിൽ വലിയ പ്രതീക്ഷ തന്നെയാണ് സിനിമ ആരാധകർക്കുള്ളത്. സണ്‍ പിക്‌ചേഴ്‌സിന്റെ ബാനറിൽ കലാനിധി മാരനാണ് ജയിലർ നിർമ്മിക്കുന്നത്.

Story highlights- remya krishnan effortlessly matched the steps of Tamannaah Bhatia