ഗേൾസ് ട്രിപ്പ് ലഹരികൾ; സുഹൃത്തിനൊപ്പം ചുവടുവെച്ച് സാമന്ത

July 28, 2023

തെന്നിന്ത്യയിൽ ഏറെ ആരാധകരുള്ള നടിയാണ് സാമന്ത. കരിയറിന്റെ തുടക്കംതൊട്ട് എല്ലാ വിശേഷങ്ങളും ആരാധകരുമായി പങ്കുവയ്ക്കാറുള്ള നടി, തന്റെ രോഗാവസ്ഥയെക്കുറിച്ചും പങ്കുവെച്ചിരുന്നു. തന്റെ ആരോഗ്യസ്ഥിതി വെളിപ്പെടുത്തിക്കൊണ്ട്, ഒരു റെക്കോർഡിംഗ് സ്റ്റുഡിയോയിൽ നിന്നുള്ള തന്റെ ചിത്രം പോസ്റ്റ് ചെയ്‌താണ്‌ കഴിഞ്ഞ വർഷം സാമന്ത ആരാധകരെ അമ്പരപ്പിച്ചത്. മയോസിറ്റിസ് എന്ന രോഗം സ്ഥിരീകരിച്ചതായാണ് സാമന്ത പങ്കുവെച്ചത്. രോഗനിര്ണയം നടന്നിട്ട് ഒരുവർഷം പിന്നിടുമ്പോൾ സുഹൃത്തിനൊപ്പം യാത്രയിലാണ് സാമന്ത.

പ്രശസ്ത വിനോദസഞ്ചാര കേന്ദ്രമായ ബാലിയിലാണ് താരം അവധി ആഘോഷിക്കാൻ എത്തിയിരിക്കുന്നത്. ഇവിടെ നിന്നും സുഹൃത്തിനൊപ്പമുള്ള നൃത്ത വിഡിയോ പങ്കുവെച്ചിരിക്കുകയാണ് നടി. ഗേൾസ് ട്രിപ്പ് എന്ന ക്യാപ്ഷനൊപ്പമാണ് സാമന്ത വിഡിയോ പങ്കുവെച്ചിരിക്കുന്നത്. സുഹൃത്തായ അനുഷ സ്വാമിയ്‌ക്കൊപ്പമാണ് സാമന്ത ബാലിയിലുള്ളത്. ബാലിയിലെ താമസസ്ഥലത്ത് നിന്നുള്ള വിഡിയോകളും നടി പങ്കുവെച്ചിരുന്നു.

അതേസമയം, ‘യശോദ’യെന്ന സിനിമയുടെ റിലീസ് സമയത്താണ് ഏറെനാളായി പോരാടുന്ന അസുഖത്തെകുറിച്ച് സാമന്ത പങ്കുവെച്ചത്. ഈ സ്നേഹവും ബന്ധവുമാണ് ഞാൻ നിങ്ങളുമായി പങ്കിടുന്നത്, അത് ജീവിതം എന്നിലേക്ക് എറിയുന്ന അവസാനിക്കാത്ത വെല്ലുവിളികളെ നേരിടാനുള്ള കരുത്ത് എനിക്ക് നൽകുന്നു.കുറച്ച് മാസങ്ങൾക്ക് മുമ്പ് എനിക്ക് മയോസിറ്റിസ് എന്ന രോഗമാണെന്ന് കണ്ടെത്തി. അത് ഭേദമായതിന് ശേഷം ഇത് പങ്കിടുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. പക്ഷേ ഇതിന് കുറച്ച് സമയമെടുക്കുന്നു. ഞാൻ പ്രതീക്ഷിച്ചതിലും ദൈർഘ്യമേറിയതാണ്.എല്ലായ്‌പ്പോഴും ശക്തമായ ഒരു മുന്നേറ്റം നടത്തേണ്ട ആവശ്യമില്ലെന്ന് ഞാൻ പതിയെ തിരിച്ചറിയുന്നു.

Read Also: ശമ്പളം 43,000; വൈറലായി ധോണിയുടെ പഴയ നിയമന ഉത്തരവ്

ഈ പരാധീനത അംഗീകരിക്കുക എന്നത് ഞാൻ ഇപ്പോഴും ബുദ്ധിമുട്ടുന്ന കാര്യമാണ്. എനിക്ക് ഉടൻ തന്നെ പൂർണമായി സുഖംപ്രാപിക്കുമെന്ന് ഡോക്ടർമാർക്ക് ഉറപ്പുണ്ട്. എനിക്ക് നല്ല ദിവസങ്ങളും ചീത്ത ദിനങ്ങളും ഉണ്ടായിട്ടുണ്ട്… ശാരീരികമായും വൈകാരികമായും…. ഒരു ദിവസം കൂടി എനിക്ക് താങ്ങാൻ കഴിയില്ലെന്ന് തോന്നുമ്പോഴും, എങ്ങനെയോ ആ നിമിഷം കടന്നുപോകുന്നു, അതിനർത്ഥം ഞാൻ ഒരു ദിവസം കൂടി അടുത്തിരിക്കുന്നു എന്നാണ്. വീണ്ടെടുക്കൽ..ഇതും കടന്നുപോകും..’.- സാമന്ത അന്ന് കുറിച്ചതിങ്ങനെ. അതേസമയം, നിരവധി സിനിമകൾ സാമന്ത നായികയായി അണിയറയിൽ ഒരുങ്ങുന്നുണ്ട്.

Story highlights- samantha’s dance with friend