192 രാജ്യങ്ങളിൽ വീസ രഹിത പ്രവേശനം; ലോകത്തിലെ ഏറ്റവും ശക്തമായ പാസ്പോർട്ട് എന്ന നേട്ടം സ്വന്തമാക്കി സിംഗപ്പൂർ
2023-ൽ ലോകത്തിലെ ഏറ്റവും ശക്തമായ പാസ്പോർട്ട് എന്ന നേട്ടം സ്വന്തമാക്കി സിംഗപ്പൂർ. ആഗോള ഇൻവെസ്റ്റ്മെന്റ് മൈഗ്രേഷൻ കൺസൽറ്റൻസി ഹെൻലി ആൻഡ് പാർട്ണേഴ്സിന്റെ പട്ടികയിലാണ് സിംഗപ്പൂർ ഒന്നാം സ്ഥാനത്ത് എത്തിയത്. ജൂലൈ 18 ന് പുറത്തിറക്കിയ പുതിയ പട്ടിക പ്രകാരം ഈ വിവരം. മുൻ റാങ്ക് ഹോൾഡറായിരുന്ന ജപ്പാൻ ഇത്തവണ മൂന്നാം സ്ഥാനത്താണ്.
സിംഗപ്പൂർ പാസ്പോർട്ട് ഉപയോഗിച്ച് 192 രാജ്യങ്ങളിൽ വീസ രഹിത പ്രവേശനം സാധ്യമാകും. ജർമനി, സ്പെയ്ൻ, ഇറ്റലി എന്നീ രാജ്യങ്ങളാണ് രണ്ടാം സ്ഥാനത്ത്. അതേസമയം കഴിഞ്ഞ അഞ്ച് വർഷത്തിനിടെ ആദ്യമായാണ് ജപ്പാന് ഒന്നാം സ്ഥാനം നഷ്ടമാകുന്നത്. ഓസ്ട്രിയ, ഫിൻലാൻഡ്, ഫ്രാൻസ്, ലക്സംബർഗ്, ദക്ഷിണ കൊറിയ, സ്വീഡൻ എന്നിവരുമായി ജപ്പാൻ റാങ്ക് പങ്കിടുന്നു. ഈ രാജ്യങ്ങളിലെ വിസ ഉപയോഗിച്ച് 189 രാജ്യങ്ങളിലേക്കാണ് വീസ രഹിത പ്രവേശനം.
Read Also: ഓൺലൈൻ തട്ടിപ്പുകൾക്കിരയായാൽ പരമാവധി 48 മണിക്കൂറിനുള്ളിൽ സഹായം തേടാം; കേരളാ പൊലീസിന്റെ ഹെൽപ്പ് ലൈൻ
ഇന്ത്യ പട്ടികയിൽ 80-ാം സ്ഥാനത്താണ്. 101, 102, 103 റാങ്കുകളുള്ള സിറിയ, ഇറാഖ്, അഫ്ഗാനിസ്ഥാൻ എന്നിവയാണ് ലോകത്തിലെ ഏറ്റവും ദുർബലമായ പാസ്പോർട്ടുകൾ. പാകിസ്ഥാൻ 100-ാം സ്ഥാനത്താണ്.
Story highlights – Singapore passport is world’s most powerful