ഫറോ ഐലൻഡിൽ മകന്റെ പിറന്നാൾ ആഘോഷമാക്കി ജ്യോതികയും സൂര്യയും; വിഡിയോ

July 4, 2023

സിനിമ പ്രേക്ഷകരുടെ പ്രിയ ജോഡികളാണ് സൂര്യയും ജ്യോതികയും. സിനിമയിലെന്ന പോലെ ജീവിതത്തിലും ഇവർ ഒന്നിച്ചപ്പോൾ ആരാധകർക്കും വലിയ ആവേശമായിരുന്നു. ഇവരുടെ ഓരോ വിശേഷങ്ങളും ഏറെ ആകാംക്ഷയോടെയാണ് പ്രേക്ഷകർ ഏറ്റെടുക്കുന്നത്. ഇപ്പോൾ സൂര്യ-ജ്യോതിക ദമ്പതികളുടെ മകന്റെ പിറന്നാൾ ആഘോഷത്തിന്റെ വീഡിയോയാണ്‌ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. ഡെന്മാർക്കിന്റെ തലസ്ഥാനമായ കോപ്പൻഹേഗനിൽ അവധി ആഘോഷിക്കാൻ എത്തിയതാണ് കുടുംബം. മക്കളായ ദേവും ദിയയും ഇരുവർക്കും ഒപ്പമുണ്ട്. (Suriya and Jyothika celebrate son’s birthday )

മകൻ ദേവിന്റെ പിറന്നാൾ ആഘോഷങ്ങളുടെ വിഡിയോ ജ്യോതികയാണ് സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെച്ചിരിക്കുന്നത്. അച്ഛനും അമ്മയ്ക്കും സഹോദരിക്കുമൊപ്പം ദേവ് മനോഹരമായ ഒരു തടാകത്തിൽ ബോട്ടിൽ ഇരുന്നാണ് പിറന്നാൾ കേക്ക് മുറിക്കുന്നത്. സഹോദരന് ഹാപ്പി ബർത്ത്ഡേ പാടുന്ന ദിയയെയും വിഡിയോയിൽ കാണാം. കോപ്പൻഹേഗനിലെ ഫാറോ ദ്വീപിലാണ്‌ അവധിയാഘോഷിക്കാനായി താരങ്ങൾ എത്തിയിരിക്കുന്നത്.

Read Also: അസഹനീയമായ ചൂടിൽ മരുഭൂമിയിൽ തളർന്നുവീണ് ഒട്ടകം; രക്ഷകനായി എത്തി ലോറി ഡ്രൈവർ

സൂര്യയും മക്കളും ഒരുമിച്ചുള്ള ചിത്രങ്ങൾ അധികമൊന്നും സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെയ്ക്കാത്തതു കൊണ്ടുതന്നെ വിഡിയോ ആരാധകർ ആഘോഷമാക്കുകയാണ്. സൂര്യയും ജ്യോതികയും ഒരുമിച്ചുള്ള സെൽഫികളും മക്കൾക്കൊപ്പമുള്ള ആഹ്ളാദകരമായ നിമിഷങ്ങളും ലോങ് ഡ്രൈവുകളും അടങ്ങിയ സുന്ദരമായ മുഹൂർത്തങ്ങളും കോർത്തിണക്കിയാണ് വിഡിയോ തയ്യാറാക്കിയിരിക്കുന്നത്.

പൂവെല്ലാം കേട്ടുപ്പാർ, ഉയിരിലെ കലന്തത്ത്, കാക്ക കാക്ക, പേരഴകൻ, മായാവി, ജൂൺ ആർ, സില്ലന് ഒരു കാതൽ തുടങ്ങിയ ചിത്രങ്ങളിലെ സഹതാരങ്ങളായ സൂര്യയും ജ്യോതികയും 2006-ൽ വിവാഹിതരായി. ദിയ എന്ന മകളും മകൻ ദേവും ഉണ്ട്.

Story highlights- Suriya and Jyothika celebrate son’s birthday