ഏഴ് ദിവസം തുടർച്ചയായി കരഞ്ഞ് റെക്കോർഡിന് ശ്രമം; ഒടുവിൽ കാഴ്ച നഷ്ടപ്പെട്ടു

July 20, 2023

പല മേഖലകളിലും റെക്കോർഡ് നേടിയവരെ നമുക്ക് അറിയാം. ഒരുപക്ഷേ കേട്ടാൽ അമ്പരപ്പ് തോന്നുന്ന വിചിത്ര പ്രവർത്തികൾ വരെ ചെയ്ത് ലോക റെക്കോർഡ് സ്വന്തമാക്കിയവരുണ്ട്. ചിലത് നമുക്ക് ഏറെ പ്രതീക്ഷയും പ്രചോദനവും നൽകുന്നതാണ്. അതുപോലെ തന്നെ അസാധാരണമായ നിരവധി ലോക റെക്കോർഡുകളും ഉണ്ട്. അത്തരം റെക്കോർഡ് ബ്രേക്കിംഗ് ശ്രമങ്ങൾ കാണുമ്പോൾ തന്നെ അമ്പരപ്പ് തോന്നാറുണ്ട്. ഇപ്പോൾ കര‍ഞ്ഞുകൊണ്ട് ലോക റെക്കോർഡ് ഇടാൻ ശ്രമിച്ചൊരാളുടെ വാർത്തയാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടുന്നത്.

Read Also: ജീവിതയാത്രയ്ക്കിടെ ഭർത്താവിനെയും രണ്ടു മക്കളെയും നഷ്ടമായി; മുളങ്കമ്പ് വീട്ടിൽ നിന്നും രാഷ്‌ട്രപതി ഭവനിലേക്ക് എത്തുന്ന ദ്രൗപതി മുർമു

ഏഴ് ദിവസം തുടർച്ചയായ കരഞ്ഞ് ലോക റെക്കോർഡ് സ്വന്തമാക്കാൻ ശ്രമിച്ച ആളുടെ കാഴ്ച്ച മങ്ങി. നൈജീരിയക്കാരനായ തെംബു ഇബേർ എന്നയാളാണ് കരഞ്ഞുകൊണ്ട് ലോക റെക്കോർഡ് സ്വന്തമാക്കാൻ ശ്രമിച്ചത്. എന്നാൽ ഈ ശ്രമം അയാൾക്ക് കാഴ്ച മങ്ങലിന് കാരണമാകുകയും മുഖത്തും കൺതടങ്ങളിലും നീര് വെക്കുകയും ചെയ്തു.

കാഴ്ച നഷ്ടമായതോടെ തെംബു ഇബേർ പരിഭ്രാന്തനാവുകയും തന്റെ ലോക റെക്കോർഡ് സ്വന്തമാക്കാനുള്ള ശ്രമത്തിൽ നിന്ന് പിന്മാറുകയും ചെയ്തു എന്നാണ് റിപ്പോർട്ടുകൾ. 45 മിനിറ്റോളം ഇയാളുടെ കാഴ്ച നഷ്ടമായത്. ഇതിനെതിരെ ഏറെ വിമർശനങ്ങളും ഉയരുന്നുണ്ട്. ഇത്തരത്തിൽ ജീവൻ പണയം വെച്ച് റെക്കോർഡുകൾ ഉണ്ടാക്കാൻ ശ്രമിക്കുന്നത് നല്ല പ്രവണതയല്ലെന്നും വിമർശനങ്ങൾ ഉയരുന്നുണ്ട്.

Story highlights – trying-to-break-the-world-record-by-crying-continuously-for-seven-day