“വീണ്ടും മക്കൾക്കിടയിലേക്ക് വിജയ്”; നിര്‍ധന കുട്ടികൾക്ക് സൗജന്യ സായാഹ്ന ക്ലാസ്
തെന്നിന്ത്യയിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള നടനാണ് വിജയ്. ഇന്ത്യയിൽ തന്നെ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന നടന്മാരിലൊരാൾ കൂടിയാണ് വിജയ്. അദ്ദേഹത്തിന്റെ രാഷ്ട്രീയപ്രവേശന അഭ്യൂഹങ്ങൾക്കിടെ, പുതിയ നീക്കവുമായി എത്തിയിരിയ്ക്കുകയാണ് നടന് വിജയ്. നിര്‍ധന കുട്ടികൾക്ക് സായാഹ്ന ക്ലാസ്സ് ഒരുക്കി വിജയ് മക്കൾ ഇയക്കം. നിര്‍ധന കുടുംബങ്ങളിലെ കുട്ടികൾക്കായി എല്ലാ മണ്ഡലങ്ങളിലും വിജയ് മക്കൾ ഇയക്കം സായാഹ്നക്ലാസ്സുകൾ തുടങ്ങുന്നത്. ടൈംസ് ഓഫ് ഇന്ത്യയാണ് ഇത് സംബന്ധിച്ച വിവരം പങ്കുവച്ചത്.വരും ശനിയാഴ്ച ക്ലാസ്സുകൾ തുടങ്ങാനാണ് നീക്കം.
234 നിയോജക മണ്ഡലങ്ങളിലെ 10,12 ക്ലാസ്സുകളില്‍ ഉന്നതവിജയം നേടിയവരെ 12 മണിക്കൂര്‍ നീണ്ടുനിന്ന ചടങ്ങിൽ ആദരിച്ചതിന് പിന്നാലെയാണ് പുതിയ നീക്കം. ഗ്രാമങ്ങളിൽ സ്കൂളുകളും വിദ്യാര്‍ത്ഥികൾക്ക് ഉച്ചഭക്ഷണപദ്ധതിയും ഇതിൽ ഉൾപ്പെടും. പണയൂരിലെ വീട്ടിൽ തുടര്‍ച്ചയായ രണ്ടാം ദിവസവും ആരാധകകൂട്ടായ്മ ഭാരവാഹികളെ കാണുകയാണ് വിജയ് .തത്ക്കാലം സിനിമയിൽ തുടരുമെന്ന് ആവര്‍ത്തിക്കുമ്പോഴും നിയോജക മണ്ഡല അടിസ്ഥാനത്തിലെ നീക്കങ്ങൾ ശ്രദ്ധേയമാണ്.
Read More: ‘ദളപതിയുടെ ബീസ്റ്റ് മോഡ്’; ബീസ്റ്റിലെ അടുത്ത ഗാനം പുറത്ത്..
ഇന്നലെ യോഗത്തിലേക്ക് വരുന്നതിനിടെ സിഗ്നലിൽ കാര്‍ നിര്‍ത്താത്തിന്റെ പേരില്‍ വിജയ്ക്ക് ചന്നൈ ട്രാഫിക് പൊലാീസ് 500 രൂപ പിഴ ചുമത്തി. വിജയുടെ കാര്‍ പിന്തുടര്ന്നിരുന്ന ചാനലിലെ തത്സമയ ദൃശ്യങ്ങൾ കണ്ടാണ് പിഴ ചുമത്തിയത്.
Story Highlights: Vijay Fans to Organise Evening Class for Poor Students