‘അന്നത്തെ നമ്മളെ നോക്കൂ..’- ‘തട്ടത്തിൻ മറയത്തി’ന്റെ പതിനൊന്നാം വാർഷികത്തിൽ വിനീത് ശ്രീനിവാസൻ

July 6, 2023

മലയാളത്തിലെ യുവ പ്രേക്ഷകർക്ക് ആവേശം പകർന്ന് റിലീസ് ചെയ്ത ചിത്രമായിരുന്നു തട്ടത്തിൻ മറയത്ത്. കേരളക്കരയാകെ ഹിറ്റായി മാറിയ സിനിമ ഇപ്പോഴിതാ, 11 വര്ഷം പൂർത്തിയാക്കിയിരിക്കുകയാണ്. റിലീസ് ചെയ്ത് ഇത്രയും വർഷങ്ങൾ പിന്നിടുമ്പോൾ അന്നത്തെ ടീമിന്റെ ഒരു ചിത്രം പങ്കുവയ്ക്കുകയാണ് വിനീത് ശ്രീനിവാസൻ. റൊമാന്റിക് എന്റർടെയ്‌നർ ഇന്ന് 11 വർഷങ്ങൾ കുറിക്കുന്ന വേളയിൽ, വിനീത് ശ്രീനിവാസൻ, നിവിൻ പോളി, അജു വർഗീസ് എന്നിവർക്കൊപ്പമുള്ള ചിത്രമാണ് പങ്കുവെച്ചത്.

‘തട്ടത്തിന് മറയത്ത്’ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ലൊക്കേഷനിൽ നിന്ന് ഒരു ത്രോബാക്ക് ക്ലിക്ക് പങ്കുവെച്ചുകൊണ്ട് വിനീത് ശ്രീനിവാസൻ എഴുതിയ ഹൃദയസ്പർശിയായ ഒരു കുറിപ്പ് പങ്കുവെച്ചു, “തട്ടത്തിന് മറയത്തിന്റെ 11 വർഷം! നിവിൻ പോളി, അജുവർഗീസ്, ഞങ്ങളെ നോക്കൂ!” അജു വർഗീസ്, വിനീത് ശ്രീനിവാസൻ, നിവിൻ പോളി എന്നിവർ ഒരു കഫേയിൽ ഒരുമിച്ച് നിൽക്കുന്നതാണ് ചിത്രം.

Read Also: ഓൺലൈൻ തട്ടിപ്പുകൾക്കിരയായാൽ പരമാവധി 48 മണിക്കൂറിനുള്ളിൽ സഹായം തേടാം; കേരളാ പൊലീസിന്റെ ഹെൽപ്പ് ലൈൻ

മലയാളികൾക്ക് ഇടയിൽ ഏറെ ചർച്ചയായ ചിത്രമാണ് തട്ടത്തിൻ മറയത്ത്. പയ്യന്നൂർ കോളേജും, പ്രണയവും സൗഹൃദവുമെല്ലാം തട്ടത്തിൻ മറയത്തിലൂടെ വിനീത് ശ്രീനിവാസൻ പ്രേക്ഷകരിലേക്ക് എത്തി.  അതേസമയം, വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത് പ്രേക്ഷകരിലേക്ക് ഏറ്റവും ഒടുവിൽ എത്തിയ ചിത്രമാണ് ഹൃദയം.

Story highlights- vineeth sreenivasan shares throwback memories of thattathin marayath