എന്താണ് ‘മെറ്റ’യുടെ ത്രെഡ്സ്? എങ്ങനെ ഉപയോഗിക്കാം..

July 7, 2023

സോഷ്യലിടങ്ങളിൽ ചൂടുപിടിച്ച ചർച്ചകൾ സജീവമാകുകയാണ്. മറ്റൊന്നുമല്ല, മെറ്റ അവതരിപ്പിച്ച ത്രെഡ്സ് തന്നെ. ടെക് ഭീമനായ മെറ്റയുടെ ഉടമസ്ഥതയിലുള്ള ഇൻസ്റ്റാഗ്രാം, ഇലോൺ മസ്‌കിന്റെ ട്വിറ്ററുമായി മത്സരിക്കാൻ രൂപകൽപ്പന ചെയ്‌തിരിക്കുന്ന ഒരു പുതിയ മൈക്രോബ്ലോഗിംഗ് ആപ്പ് ആണ് ‘ത്രെഡ്സ്. ഒരു ദിവസം ഒരാൾക്ക് വായിക്കാൻ കഴിയുന്ന ട്വീറ്റുകളുടെ എണ്ണം ട്വിറ്റർ പരിമിതപ്പെടുത്തിയിരിക്കുന്ന വേളയിലാണ് ത്രെഡ്സ്ന്റെ രംഗപ്രവേശം എന്നതാണ് ശ്രദ്ധേയം.

ത്രെഡ്സ് ഉപയോക്കണമെങ്കിൽ ഉപയോക്താക്കൾ ത്രെഡ്സ്, ഇൻസ്റ്റാഗ്രാം എന്നിവ ഡൗൺലോഡ് ചെയ്യണം. ഇൻസ്റ്റാഗ്രാം അക്കൗണ്ട് ഉപയോഗിച്ച് ത്രെഡിലേക്ക് ലോഗിൻ ചെയ്യാൻ സാധിക്കുകയുള്ളു. നിങ്ങൾക്ക് ഇൻസ്റ്റാഗ്രാം അക്കൗണ്ട് ഇല്ലെങ്കിൽ, ത്രെഡ്‌സ് ആപ്പ് ഉപയോഗിക്കുന്നതിന് ഇവിടെ ഒരു പുതിയ അക്കൗണ്ട് സൃഷ്‌ടിക്കേണ്ടതുണ്ട്.

ലോഗിൻ ചെയ്‌തുകഴിഞ്ഞാൽ, ത്രെഡ്‌സ് ആപ്പ് ഓപ്പണാകും. ലോഗിൻ ചെയ്യുന്നതിനായി ഇത് നിങ്ങളുടെ ഇൻസ്റ്റാഗ്രാം അക്കൗണ്ട് കാണിക്കും. ഒന്നുകിൽ ത്രെഡ്സിൽ നിങ്ങളുടെ അക്കൗണ്ട് വിവരങ്ങൾ അപ്‌ഡേറ്റ് ചെയ്യാൻ സാധിക്കും. അല്ലെങ്കിൽ നിലവിലുള്ള ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ നിന്ന് അവ ഇവിടെ അപ്ഡേറ്റ് ചെയ്യാൻ സാധിക്കും.

ആപ്പിന് താഴെയുള്ള പാനലിൽ ഹോം പേജ്, സെർച്ച്, ക്രിയേറ്റ് പോസ്റ്റ്, ആക്‌റ്റിവിറ്റി ഓപ്ഷൻ, ഔർ പ്രൊഫൈൽ പേജ് എന്നിങ്ങനെ അഞ്ച് ഓപ്ഷനുകൾ ഉണ്ട്. ട്വിറ്ററിന് സമാനമാണ് പേജ് എന്നത് ലോഗിൻ ചെയ്യുമ്പോൾ മനസിലാക്കാൻ സാധിക്കും.

ശേഷം, നിങ്ങളുടെ സ്വന്തം പോസ്റ്റുകൾ അപ്‌ലോഡ് ചെയ്യുന്നതിനുള്ള ഓപ്ഷൻ ഉണ്ട്. പോസ്റ്റുകളിൽ 500 കാരക്റ്റർ വരെ എഴുതാൻ ആണ് സാധിക്കുക. പോസ്റ്റുകൾ എഴുതുന്നതിനുള്ള സെക്ഷനിലെ ‘അറ്റാച്ച്‌മെന്റ് ഓപ്ഷനിൽ’ ക്ലിക്കുചെയ്‌ത് ഫോട്ടോകളും ഡോക്യൂമെന്റ്സ്സുമൊക്കെ അറ്റാച്ചുചെയ്യാനാകും.

ട്വിറ്റർ പോലെ ഹാഷ്ടാഗുകളുടെ പ്രവാഹം ത്രെഡ്സിൽ ഇല്ല. ഇവിടെ ഹാഷ്ടാഗ് പ്രസക്തമല്ല. ഒരാൾക്ക് ത്രെഡിലെ ഉള്ളടക്കം ഫിൽട്ടർ ചെയ്യാനും കഴിയും. ആർക്കൊക്കെ നിങ്ങളെ മെൻഷൻ ചെയ്യാമെന്നും ത്രെഡുകളിൽ മറുപടി നൽകാമെന്നും നിയന്ത്രിക്കാൻ സഹായിക്കുന്ന ഇൻ-ബിൽറ്റ് ടൂളുകൾ ഇതിലുണ്ട്. ഇൻസ്റ്റയിലെ ഫോളോവേർസിനെ ഒന്നടങ്കം ഇങ്ങോട്ടേക്ക് ഇമ്പോർട്ട് ചെയ്യാനോ പുതിയ ആളുകളെ ഫോളോ ചെയ്യാനോ സാധിക്കും.

Read Also: ഓൺലൈൻ തട്ടിപ്പുകൾക്കിരയായാൽ പരമാവധി 48 മണിക്കൂറിനുള്ളിൽ സഹായം തേടാം; കേരളാ പൊലീസിന്റെ ഹെൽപ്പ് ലൈൻ

പുതിയ ആപ്പ് ഇന്ത്യയുൾപ്പെടെ 100 രാജ്യങ്ങളിൽ പുറത്തിറങ്ങിയിട്ടുണ്ട്. iOS, Play Store എന്നിവയിൽ ലഭ്യവുമാണ്. ഓരോ രാജ്യങ്ങളിൽയും നിയമമനുസരിച്ച് നിങ്ങളുടെ പ്രായം 16 അല്ലെങ്കിൽ 18 ആണെങ്കിൽ അക്കൗണ്ട് പ്രൈവറ്റ് ആയിരിക്കും.

Story highlights- what is threads