“തക്കാളി സമ്മാനം”; സഹോദരിയ്ക്ക് പിറന്നാളിന് ‘വിലപിടിപ്പുള്ള സമ്മാനം’ നൽകി സഹോദരൻ

സഹോദരിയുടെ ജന്മദിനത്തിന് സമ്മാനമായി തക്കാളി നൽകി സഹോദരൻ. മഹാരാഷ്ട്ര കല്യാണ്‍ നിവാസിയായ സോണാല്‍ ബോര്സെയ്ക്കാണ് ജന്മദിനത്തിൽ സമ്മാനമായി തക്കാളി ലഭിച്ചത്. സഹോദരന് ഗൗതം വാഘും ബന്ധുക്കളും ചേര്‍ന്ന് നല്കിയ സമ്മാനം കണ്ടാണ് സോണാൽ ആശ്ചര്യപ്പെട്ടത്. നാല് കിലോ തക്കാളിയാണ് ഇവർ സമ്മാനമായി നൽകിയത്. ഈ പ്രത്യേക സമ്മാനത്തിനു അരികിൽ നിന്നാണ് സോണാൽ കേക്ക് മുറിച്ചത്.
ചിത്രങ്ങൾ സമൂഹമാധ്യങ്ങളിൽ വൈറലാവുകയും ചെയ്തു. സഹോദരന് രണ്ടുകിലോ തക്കാളിയും അമ്മാവനും അമ്മായിയും ചേര്‍ന്ന് രണ്ടു കിലോ തക്കാളിയും നൽകി. അങ്ങനെ ആകെ നാല് കിലോ തക്കാളിയാണ് സമ്മാനായി ലഭിച്ചത്. തക്കാളി സമ്മാനമായി ലഭിച്ചതിന്റെ സന്തോഷത്തിലാണ് സോണാല്‍. ഒരുമാസം ഒരു കിലോയ്ക്ക് 20 രൂപയുണ്ടായിരുന്ന തക്കാളിയ്ക്ക് ഇപ്പോൽ 150 രൂപയാണ്.
നാസിക്, ജുനാര്‍, പുണെ തുടങ്ങിയ പ്രദേശങ്ങളില്‍ നിന്നാണ് തക്കാളി മുംബൈയിലും പ്രാന്തപ്രദേശങ്ങളിലുമെത്തുന്നത്. എന്നാല്‍, പ്രതീക്ഷിക്കാതെപെയ്ത മഴയും ബിപോര്‍ജോയ് ചുഴലിക്കാറ്റുമാണ് ഇത്തവണ കൃഷിനശിക്കാന്‍ കാരണമായത്. ഇതോടെ പച്ചക്കറിവിലയും കുതിച്ചുയര്‍ന്നു.
Story highlights- Woman Thrilled At Getting Tomatoes As A Birthday Gift