950 മുറികള്‍; ലോകത്തിലെ ഏറ്റവും വലിയ മ്യൂസിയം ഡല്‍ഹിയില്‍

July 31, 2023

ലോകത്തിലെ ഏറ്റവും വലിയ മ്യൂസിയം ഡൽഹിയിൽ ഒരുങ്ങുന്നു. യുഗേ യുഗീന്‍ ഭാരത് മ്യൂസിയം എന്ന് പേരിട്ടിരിക്കുന്ന മ്യൂസിയം ഡൽഹിയിലെ നിലവിലെ മ്യൂസിയത്തിന് പകരമായിട്ടായിരിക്കും തയ്യാറാക്കുക.
5000 വര്‍ഷത്തെ ഇന്ത്യയുടെ കഥ പറയുന്ന പ്രദര്‍ശനങ്ങളാണ് മ്യൂസിയത്തിൽ ഒരുക്കിയിരിക്കുന്നത്. 1.17 ലക്ഷം ചതുരശ്ര മീറ്റര്‍ വിസ്തൃതിയില്‍ ഒരു ബേസ്മെന്റിലും മൂന്ന് നിലകളിലുമായി ഒരുക്കുന്ന മ്യൂസിയത്തിൽ 950 മുറികൾ ഉണ്ടാകും.

തലസ്ഥാന നഗരിയുടെ ഹൃദയഭാഗത്ത് നോര്‍ത്ത്, സൗത്ത് ബ്ലോക്കിലായാണ് മ്യൂസിയം നിര്‍മ്മിക്കുക. ഫ്രാന്‍സിന്റെ സഹകരണത്തോടെയാണ് ഡല്‍ഹിയിലെ പുതിയ മ്യൂസിയം നിര്‍മിക്കുന്നത്. പ്രധാനമന്ത്രിയുടെ പാരീസ് സന്ദര്‍ശന വേളയില്‍ ഇത് സംബന്ധിച്ച് ധാരണയിലെത്തിയത് എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.

Read Also: 300 വർഷങ്ങൾക്ക് മുമ്പ് താമസം; ഇത് ലോകത്തിലെ ഏറ്റവും ഏകാന്തമായ വീട്

നൃത്തം, സാഹിത്യം, തത്ത്വചിന്ത, ഭാരതീയ കല, വാസ്തുവിദ്യ, സംഗീതം, എന്നിവയെ കുറിച്ചുള്ള വിശദമായ പ്രദര്‍ശനങ്ങള്‍ മ്യൂസിയത്തിലുണ്ടാകും. ശാസ്ത്രം, സാങ്കേതികവിദ്യ, ഗണിതശാസ്ത്രം എന്നീ മേഖലകളില്‍ ഇന്ത്യയുടെ സംഭാവനകളും വേദങ്ങള്‍, ഉപനിഷത്തുകള്‍, പ്രാചീന വൈദ്യശാസ്ത്രം എന്നിവയെ കുറിച്ചുള്ള വിവരങ്ങളും മ്യൂസിയത്തിൽ ഒരുക്കിയിട്ടുണ്ട്.

Story highlights- World’s Biggest Museum to Open in India