ഗ്രാമത്തിൽ മോമോസ് പാർട്ടി നടത്തി യൂട്യൂബർ; വിഡിയോ

July 17, 2023

മാതൃകയാകുന്ന, മനസിന് കുളിര്മയേകുന്ന നിരവധി കാഴ്ച്ചകൾ സോഷ്യൽ മീഡിയയിലൂടെ നമ്മൾ കാണാറുണ്ട്. ആളുകളുടെ ഹൃദയസ്പർശിയായതും ദയയുള്ളതുമായ പ്രവൃത്തികൾ വലിയ മാറ്റങ്ങൾ സമൂഹത്തിൽ ഉണ്ടാക്കും. അത്തരം ഒരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടുന്നത്. ഉത്തരാഖണ്ഡിലെ ഒരു ഗ്രാമത്തിൽ മോമോസ് പാർട്ടി നടത്തി യൂട്യൂബറുടെ കയ്യടി നേടുകയാണ്.

യൂട്യൂബർ അശ്വനി ഥാപ്പയാണ് അത്തരമൊരു പ്രവൃത്തി ചെയ്തത്. ഇന്റർനെറ്റിൽ നിന്ന് വളരെയധികം സ്വീകാര്യതയാണ് ഇതിന് ലഭിച്ചത്. ഉത്തരാഖണ്ഡിലെ ബുറൻസ്‌ഖണ്ഡ എന്ന ഗ്രാമത്തിലേക്കുള്ള തന്റെ യാത്രയുടെ ദൃശ്യങ്ങളും അശ്വനി പങ്കുവെച്ചിട്ടുണ്ട്. ഗ്രാമം മുഴുവൻ മോമോസ് നൽകിയതും കേക്ക് നൽകി ആഘോഷിച്ചതും വീഡിയോയിൽ കാണാം.

Read also: ‘സ്വപ്നങ്ങളുടെ ലോകത്തേക്ക് പറന്നുയരാൻ കഴിയും മുൻപേ നമുക്കു നഷ്ടപെട്ട ഡോ.വന്ദനയുടെ ഓർമകൾക്ക് മുന്നിൽ നമിക്കുന്നു’- ഡോക്ടർസ് ദിനത്തിൽ വീണാ ജോർജ്

വീഡിയോ വളരെ പെട്ടെന്നാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടിയത്. വിഡിയോ ഉടൻ തന്നെ വൈറലാവുകയും ചെയ്തു. പരിപാടി വിജയിപ്പിക്കാൻ അശ്വനി നടത്തിയ കഠിനാധ്വാനവും വ്ലോഗിൽ കാണാം. കനത്ത മഴയെത്തുടർന്ന് ഇത് മുടങ്ങാനുള്ള സാധ്യത ഏറെയായിരുന്നു. പക്ഷേ, ഭാഗ്യവശാൽ, തന്റെ കൂട്ടാളികളുടെ സഹായത്തോടെ ഇത് വിജയിപ്പിക്കാൻ അദ്ദേഹത്തിന് സാധിച്ചു. ആയിരക്കണക്കിനാളുകൾ വിഡിയോ ഇതിനോടകം കണ്ടത്.

ഉത്തരേന്ത്യകാകരുടെ ഏറ്റവും പ്രിയപ്പെട്ട ഭക്ഷണമാണ് മോമോസ്. ടിബറ്റിൽ നിന്നും ഹിമാലയത്തിലൂടെ അതിർത്തി കടന്ന് ഇന്ത്യയിലെത്തിയ ഈ വിഭവം ഇന്ന് ഇന്ത്യയിൽ എല്ലാ സ്ഥലങ്ങളിലും എത്തിക്കഴിഞ്ഞു. മാവിൽ പച്ചക്കറികളും മാംസവുമെല്ലാം നിറച്ച് ആവിയിൽ വേവിച്ചാണ് മോമോസ് ഉണ്ടാക്കുന്നത്.

Story highlights – YouTuber treats entire village in Uttarakhand with momos