ദേശീയ ചലച്ചിത്ര പുരസ്കാര നിറവിൽ ‘ഹോം’;ഇന്ദ്രൻസിന് പ്രത്യേക പരാമർശം

August 24, 2023

ദേശീയ ചലച്ചിത്ര പുരസ്കാര നിറവിൽ ‘ഹോം’;ഇന്ദ്രൻസിന് പ്രത്യേക പരാമർശം
69-ാമത് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിക്കുന്നു. മികച്ച മലയാള ചിത്രത്തിനുള്ള പുരസ്കാരം നേടി ഹോം. മികച്ച മലയാള ചിത്രത്തിനായി ഹോം, ആവാസ വ്യൂഹം, ചവിട്ട്, മേപ്പടിയാൻ എന്നീ ചിത്രങ്ങൾ ആണ് മത്സരിച്ചത്. ഹോമിലെ അഭിനയത്തിന് നടൻ ഇന്ദ്രൻസിന് പ്രത്യേക പരാമർശം ലഭിച്ചു.

നോൺ ഫീച്ചർ വിഭാഗത്തിൽ മികച്ച ആനിമേഷൻ ചിത്രം മലയാളി അതിഥി കൃഷ്ണദാസ് സംവിധാനം ചെയ്ത ‘കണ്ടിട്ടുണ്ട്’ എന്ന സിനിമ സ്വന്തമാക്കി. 28 ഭാഷകളിൽ നിന്നായി 280 ചിത്രങ്ങളാണ് മാറ്റുരച്ചത്. ഫീച്ചർ ഫിലിമിൽ 31 വിഭാഗങ്ങളും നോൺ ഫീച്ചർ വിഭാഗത്തിൽ 24 വിഭാഗങ്ങളുമാണ് ഉള്ളത്.

Read Also: ജീവിതകാലം മുഴുവൻ നായയായി ജീവിക്കാൻ 12 ലക്ഷം രൂപ മുടക്കി; ഇനി യഥാർത്ഥ രൂപത്തിലേക്ക് മടങ്ങാൻ ആഗ്രഹിച്ച് യുവാവ്

ഹോം മലയാളത്തിൽ മാത്രമല്ല, ഭാഷയുടെ അതിർവരമ്പുകൾ ഭേദിച്ച് അഭിനന്ദനം ഏറ്റുവാങ്ങി.ഒടിടി പ്ലാറ്റ്‌ഫോമായ ആമസോണ്‍ പ്രൈമിലൂടെ ആഗസ്റ്റ് 19-നാണ് ചിത്രം റിലീസ് ചെയ്തത്. റോജിന്‍ തോമസ് ആണ് മലയാളത്തിൽ ചിത്രത്തിന്റെ സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്.  രാഹുല്‍ സുബ്രഹ്‌മണ്യം ആണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. നീല്‍ ആണ് ഛായാഗ്രഹണം. ശ്രീനാഥ് ഭാസി, നസ്ലിന്‍, ജോണി ആന്റണി, മഞ്ജു പിള്ള, മണിയന്‍പിള്ള രാജു, അനൂപ് മേനോന്‍, ശ്രീകാന്ത് മുരളി, കെപിഎസി ലളിത, ദീപ തോമസ്, വിജയ് ബാബു തുടങ്ങി നിരവധി താരങ്ങളും അണിനിരക്കുന്നുണ്ട് ചിത്രത്തില്‍.

Story highlights- 69th national award best malayalam film home