‘ചുണ്ടത്ത് ചെത്തിപ്പൂ ചെണ്ടു വിരിഞ്ഞു..’- 90’സ് കിഡ്സിന് ഓർമ്മ പുതുക്കാൻ നൃത്തവുമായി അഹാന കൃഷ്ണ

ഒരു പത്തുവർഷം മുൻപ് സ്കൂൾ, കോളേജ് ജീവിതം ആസ്വദിച്ചവർക്ക് മറക്കാനാകാത്ത ഒന്നാണ് ക്രോണിക് ബാച്ചിലർ സിനിമയും അതിലെ ഗാനങ്ങളും. ചിത്രത്തിലെ ‘ചുണ്ടത്ത് ചെത്തിപ്പൂ ചെണ്ടു വിരിഞ്ഞു..’ എന്ന ഗാനം വളരെയധികം ഹിറ്റായിരുന്നു. ഈ ഗാനത്തിന് ചുവടുവയ്ക്കാത്തവർ ഇല്ല. ഇപ്പോഴിതാ, 90’സ് കിഡ്സിന് ഓർമ്മ പുതുക്കാൻ ഈ ഗാനത്തിന് ചുവടുവയ്ക്കുകയാണ് നടി അഹാന കൃഷ്ണ. നൂറിൻ ഷെരീഫിന്റെ വിവാഹത്തിന് ചുവടുവയ്ക്കുന്ന വിഡിയോയാണ് നടി പങ്കുവെച്ചിരിക്കുന്നത്.
അഹാനയുടെ അടുത്ത സുഹൃത്തുക്കളാണ് അഭിനേതാക്കളായ നൂറിൻ ഷെറീഫ്, ഫാഹിം സഫർ എന്നിവർ. ഇവരുടെ വിവാഹവേദിയിലാണ് അഹാന മനോഹര നൃത്തവുമായി എത്തിയത്. മുൻപും ഇത്തരം നൃത്ത വിഡിയോകൾ നടി പങ്കുവെച്ചിരുന്നു. പ്രിയ കൂട്ടുകാരുടെ വിവാഹ റിസപ്ഷനാണ് അഹാനയും കൂട്ടുകാരും നൃത്തം ചെയ്തത്. കൂട്ടുകാരായ റിയ, അമിത് മോഹൻ എന്നിവരും അഹാനയ്ക്ക് ഒപ്പമുണ്ട്.
മലയാളസിനിമയിലെ ശ്രദ്ധേയയായ യുവതാരമാണ് അഹാന കൃഷ്ണ. അഭിനയത്തിന് പുറമെ പാട്ടിലും നൃത്തത്തിലും സംവിധാനത്തിലുമെല്ലാം മികവ് പുലർത്തുന്ന അഹാന സമൂഹമാധ്യമങ്ങളിലും സജീവമാണ്. ഇടയ്ക്ക് നൃത്തവിഡിയോകളുമായി എത്താറുണ്ട് താരം. മൂന്നുവർഷം മുൻപാണ് അഹാന യൂട്യുബിലും സാന്നിധ്യം അറിയിച്ചത്. സിനിമയിലേക്കാൾ ഇതിലൂടെയാണ് അഹാന ആരാധകരെ സമ്പാദിച്ചത്. കണ്ടന്റുകളുടെ നിലവാരത്തിലൂടെയാണ് എപ്പോഴും നടി യൂട്യൂബ് ചാനലുകളിൽ ശ്രദ്ധേയയായിട്ടുള്ളത്.
Story highlights- ahaana krishna dance video from noorin’s wedding night