കറുപ്പിനഴക്; മനോഹരചിത്രങ്ങളാൽ മനംകവർന്ന് ഐശ്വര്യ ലക്ഷ്മി
മലയാളി സിനിമാപ്രേമികളുടെ മനസ്സിൽ മായനദിയായി ഒഴുകിയിറങ്ങിയ പ്രിയ താരമാണ് ഐശ്വര്യ ലക്ഷ്മി. മലയാള സിനിമയിൽ നിന്നും തെന്നിന്ത്യയുടെ തന്നെ പ്രിയ നായികയായുള്ള ഐശ്വര്യ ലക്ഷ്മിയുടെ വളർച്ച അതിവേഗം ആയിരുന്നു. 2017ൽ പുറത്തിറങ്ങിയ ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള എന്ന ചിത്രത്തിലൂടെ സിനിമയിലെത്തി പിന്നീട് മായാനദി, വരത്തൻ, വിജയ് സൂപ്പറും പൗർണ്ണമിയും, അർജന്റീന ഫാൻസ് കാട്ടൂർക്കടവ് തുടങ്ങി ഒരു പിടി നല്ല മലയാള സിനിമകളുടെ ഭാഗമായി ഈ നടി മാറി.
ഇപ്പോൾ മറ്റുഭാഷകളിലും തരംഗമായി മാറുന്ന ഐശ്വര്യ ലക്ഷ്മി മനോഹരമായ ഒരു ഫോട്ടോഷൂട്ടുമായി എത്തിയിരിക്കുകയാണ്. കറുപ്പ് സാരിയിൽ അതീവ അഴകോടെയാണ് ഐശ്വര്യ ലക്ഷ്മി ഉള്ളത്. സുഹൃത്തിന്റെ വിവാഹത്തിൽ താരമായ ചിത്രങ്ങൾ നടി തന്നെയാണ് പങ്കുവെച്ചിരിക്കുന്നത്.
Read Also: 300 വർഷങ്ങൾക്ക് മുമ്പ് താമസം; ഇത് ലോകത്തിലെ ഏറ്റവും ഏകാന്തമായ വീട്
മണിരത്നം സംവിധാനം ചെയ്ത ചോള രാജവംശത്തിന്റെ കഥ പറയുന്ന പൊന്നിയിൻ സെൽവൻ എന്ന രണ്ടു ഭാഗങ്ങളുള്ള ചിത്രത്തിൽ പൂങ്കുഴലി എന്ന കഥാപാത്രമായാണ് ഐശ്വര്യ ലക്ഷ്മി ഏറ്റവുമൊടുവിൽ പ്രേക്ഷകർക്ക് മുൻപിലെത്തിയത്. 2022ൽ പുറത്തിറങ്ങിയ ആദ്യ ഭാഗം ചരിത്രവിജയമായിരുന്നു. രണ്ടാം ഭാഗവും അതുപോലെ വിജയം വരിച്ചു. ചിയാൻ വിക്രം, ജയം രവി,കാർത്തി, ഐശ്വര്യ റായ്, തൃഷ, ഐശ്വര്യ ലക്ഷ്മി, ജയറാം, ശോഭിത ധൂലിപാലാ, ശരത്കുമാർ, പ്രഭു തുടങ്ങി വൻ താര നിര തന്നെ ചിത്രത്തിലുണ്ട്.
Story highlights- aiswarya lakshmi black saree photos