മമ്മയ്ക്കായി അല്ലിയുടെ പിറന്നാൾ സമ്മാനം; ഹൃദ്യമായ കുറിപ്പുമായി സുപ്രിയ മേനോൻ

August 1, 2023

മലയാളികളുടെ പ്രിയ താരകുടുംബമാണ് പൃഥ്വിരാജ് സുകുമാരന്റേത്. ഭാര്യയും നിർമ്മാതാവുമായ സുപ്രിയ മേനോനും ആളുകൾക്ക് പ്രിയങ്കരിയാണ്. സിനിമാ വിശേഷങ്ങളും കുടുംബ വിശേഷങ്ങളും സുപ്രിയ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ, സുപ്രിയയുടെ പിറന്നാൾ ദിനത്തിൽ പങ്കുവെച്ച കുറിപ്പ് ശ്രദ്ധനേടുകയാണ്. എല്ലാവര്ക്കും നന്ദി അറിയിച്ചുകൊണ്ട് അലംകൃത സമ്മാനിച്ച കേക്കിന്റെ ചിത്രമാണ് സുപ്രിയ പങ്കുവെച്ചിരിക്കുന്നത്.

‘എന്നെ ആശംസകൾ അറിയിച്ച എല്ലാവർക്കും നന്ദി. നിങ്ങളുടെ സ്‌നേഹത്തിന്റെ വാക്കുകൾ പ്രോത്സാഹജനകവും പ്രചോദനവുമായിരുന്നു. ഞാൻ എന്റെ കുടുംബത്തോടൊപ്പം ശാന്തമായ ജന്മദിനം ആഘോഷിച്ചു. എന്റെ അച്ഛനില്ലാത്ത കഴിഞ്ഞ ഒന്നര വർഷം വളരെ ബുദ്ധിമുട്ടുള്ളതായിരുന്നു, ഇന്ന് പ്രത്യേകിച്ച് അദ്ദേഹം സമീപത്തില്ലാതെ ഞാൻ അൽപ്പം ബുദ്ധിമുട്ടി. അദ്ദേഹം അന്തരിച്ചതിന് ശേഷമുള്ള എന്റെ രണ്ടാമത്തെ ജന്മദിനമാണ്, ജനത്തിരക്കേറിയ ഒരു പ്രദേശത്തുവെച്ച് മാതാപിതാക്കളെ നഷ്ടപ്പെട്ട, അവരെ കണ്ടെത്താനാകാത്ത ഒരു കുട്ടിയാണെന്ന് എനിക്ക് സ്വയം തോന്നുന്നു. എന്റെ ദുഃഖത്തെ നന്നായി നേരിടാനും വേദനയിലൂടെ പുഞ്ചിരിക്കാൻ പഠിക്കാനും കഴിയുന്ന ഒരു വർഷത്തേക്ക് ഞാൻ പ്രതീക്ഷിക്കുന്നു. പൃഥ്വി സുഖം പ്രാപിക്കുകയും പൂർണ്ണമായ വീണ്ടെടുക്കലിലേക്കുള്ള പാതയിലാണ്. നിങ്ങളുടെ പ്രാർത്ഥനകൾക്കും ആശംസകൾക്കും നന്ദി.’- സുപ്രിയ കുറിക്കുന്നു.

സിനിമയിൽ സജീവ താരമായ പൃഥ്വിരാജ്- സുപ്രിയ ദമ്പതികളെക്കാൾ സമൂഹമാധ്യമങ്ങളിൽ താരം മകൾ അലംകൃതയാണ്. അലംകൃതയുടെ രസകരമായ വിശേഷങ്ങളൊക്കെ ഇരുവരും പങ്കുവയ്ക്കാറുണ്ട്. അടുത്തിടെ കൊറോണ വൈറസിനെ കുറിച്ച് അലംകൃത തയ്യാറാക്കിയ കുറിപ്പ് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടിയിരുന്നു. അതുപോലെ, ചില നിർദേശങ്ങളും അലംകൃത ഒരുക്കിയത് സുപ്രിയ പങ്കുവെച്ചിരുന്നു.

Read Also: 300 വർഷങ്ങൾക്ക് മുമ്പ് താമസം; ഇത് ലോകത്തിലെ ഏറ്റവും ഏകാന്തമായ വീട്

എല്ലാ കുട്ടികളെയും പോലെ മാതാപിതാക്കൾ ഒപ്പമുണ്ടാകണമെന്ന ആഗ്രഹമാണ് അല്ലിയും കുറിച്ചിരിക്കുന്നത്. എന്നാൽ നിബന്ധനകൾ രസകരമാണ്. വീട്ടിൽ താമസിക്കണമെങ്കിൽ അമ്മയും അച്ഛനും ഫോൺ ഉപയോഗിക്കരുത്, വെറുതെ ചുറ്റും നോക്കിയിരിക്കരുത് എന്നൊക്കെയാണ് അല്ലി എഴുതിയിരിക്കുന്നത്. ഏറ്റവും രസകരം അച്ഛനും അമ്മയും ചെയ്യേണ്ട കാര്യങ്ങളാണ്.എന്നെത്തന്നെ നോക്കിയിരിക്കണം, എനിക്ക് വേണ്ടി നിർത്താതെ കയ്യടിച്ച് പ്രോത്സാഹിപ്പിക്കണം എന്നൊക്കെയാണ് അലിയുടെ നിർദേശങ്ങൾ.

Story highlights- alamkritha’s birthday surprise to supriya menon