69-ാം ദേശീയ ചലച്ചിത്ര പുരസ്കാരം; മികച്ച നടനായി അല്ലു അർജുൻ
69-ാം ദേശീയ ചലച്ചിത്ര പുരസ്കാര നിറവിലാണ് അല്ലു അർജുൻ. മികച്ച നടനുള്ള പുരസ്കാരം പുഷ്പയിലെ അഭിനയത്തിലൂടെ സ്വന്തമാക്കിയിരിക്കുകയാണ് താരം. സുകുമാർ സംവിധാനം നിർവഹിച്ച ‘പുഷ്പ’ അല്ലു അർജുന്റെ കരിയറിലെ ഏറ്റവും വലിയ വിജയമായി മാറിയിരുന്നു. തിയേറ്ററുകളെ ഇളക്കി മറിച്ച ചിത്രം ബോക്സ് ഓഫീസിലും വലിയ തരംഗമായി മാറിയിരുന്നു. ഡിസംബര്‍ 17നാണ് ‘പുഷ്പ’ ലോകവ്യാപകമായി തിയേറ്ററില്‍ റിലീസ് ചെയ്തത്. ചിത്രത്തിന്റെ രണ്ടാം ഭാഗമായ ‘പുഷ്പ 2: ദ റൂളിന്റെ’ ചിത്രീകരണം പുരോഗമിക്കുകയാണ്.
സുകുമാർ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ഫഹദ് ഫാസിലാണ് വില്ലൻ വേഷത്തിൽ എത്തുന്നത്. രശ്മിക മന്ദാനയാണ് ചിത്രത്തിൽ നായിക. മൈത്രി മൂവി മേക്കേഴ്സ്, മുട്ടംസെട്ടി മീഡിയ എന്നീ ബാനറുകളില്‍ നവീന്‍ യെര്‍ണേനി, വൈ രവി ശങ്കര്‍ എന്നിവരാണ് നിര്‍മ്മാണം. ഛായാഗ്രഹണം മിറോസ്ലാവ് കൂബ ബ്രോസെക്. എഡിറ്റിങ് – കാര്‍ത്തിക ശ്രീനിവാസ്. സംഗീതം – ദേവി ശ്രീ പ്രസാദ്. തെലുങ്കിനൊപ്പം മലയാളം, തമിഴ്, ഹിന്ദി, കന്നഡ മൊഴിമാറ്റ പതിപ്പുകളും തിയറ്ററുകളിലെത്തിയിരുന്നു.
‘അല വൈകുണ്ഠപുരമുലോ’ എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷം അല്ലു അർജുൻ നായകനായ ചിത്രമാണ് ‘പുഷ്പ’. ‘ആര്യ’, ‘ആര്യ-2’ എന്നീ സൂപ്പർഹിറ്റ് ചിത്രങ്ങൾക്ക് ശേഷം അല്ലു അർജുൻ- സുകുമാർ കൂട്ടുകെട്ടിലെത്തിയ ചിത്രമെന്ന പ്രത്യേകതയും പുഷ്പയ്ക്കുണ്ട്.
Story highlights- allu arjun wins national award for best actor