ഉത്രാടചേലിൽ ചുവടുവെച്ച് അനുശ്രീ-വിഡിയോ

ലാൽ ജോസിന്റെ ‘ഡയമണ്ട് നെക്ലസി’ലൂടെ മലയാള സിനിമ പ്രേക്ഷകരുടെ മനസ്സിലേക്ക് ചേക്കേറിയ നടിയാണ് അനുശ്രീ. ഒട്ടേറെ സിനിമകളിലെ മികച്ച കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരുടെ പ്രശംസ ഏറ്റുവാങ്ങിയ നടി സമൂഹമാധ്യമങ്ങളിലും സജീവമാണ്. പലപ്പോഴും അനുശ്രീ പങ്കുവെയ്ക്കാറുള്ള ചിത്രങ്ങളൊക്കെ ശ്രദ്ധേയമാവാറുണ്ട്. ഇപ്പോഴിതാ, ഉത്രാടദിനത്തിൽ മനോഹരമായ ഒരു നൃത്തവിഡിയോ പങ്കുവെച്ചിരിക്കുകയാണ് നടി.
കാസവുസാരിയിൽ ഒരു ഹിറ്റ് ഗാനത്തിനാണ് നടി ചുവടുവയ്ക്കുന്നത്. അതേസമയം, ഫഹദ് ഫാസിലിനെ നായകനാക്കി ലാല്‍ ജോസ് സംവിധാനം നിര്‍വഹിച്ച ചിത്രമാണ് ഡയമണ്ട് നെക്ലേസ്. ചിത്രത്തില്‍ കലാമണ്ഡലം രാജശ്രീ എന്ന കഥാപാത്രമായാണ് അനുശ്രീ അഭിനയലോകത്തേക്ക് ചുവടുവെച്ചത്. റിയാലിറ്റി ഷോയിൽ നിന്നും സിനിമയിലേക്ക് എത്തിയ നടി ഇപ്പോൾ ഒട്ടേറെ ചിത്രങ്ങളുമായി സജീവമായിരിക്കുകയാണ്.
റെഡ് വൈന്‍, പുള്ളിപ്പുലികളും ആട്ടിന്‍കുട്ടിയും, നാക്കു പെന്റ നാക്കു താക്ക, ചന്ദ്രേട്ടന് എവിടെയാ, ഒപ്പം, ഇതിഹാസ, മഹേഷിന്റെ പ്രതികാരം, മൈ സാന്റ, പ്രതി പൂവന്‍കോഴി തുടങ്ങി നിരവധി ചിത്രങ്ങളില്‍ താരം ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്. അനുശ്രീ പ്രധാന വേഷത്തിൽ എത്തുന്ന ഒട്ടേറെ ചിത്രങ്ങൾ അണിയറയിൽ ഒരുങ്ങുന്നുണ്ട്.
Story highlights- anusree onam special dance