‘വാതിൽ പഴുതിലൂടെൻ മുന്നിൽ..’- ഹൃദ്യമായി പാടി അനുശ്രീ
സിനിമകളിലും സമൂഹമാധ്യമങ്ങളിലും ഒരുപോലെ സജീവമാണ് നടി അനുശ്രീ. സമൂഹമാധ്യമങ്ങളിലൂടെ തന്റെ വിശേഷങ്ങൾ അനുശ്രീ ആരാധകരുമായി പങ്കുവെക്കാറുണ്ട്.ലോക്ക്ഡൗൺ സമയത്താണ് അനുശ്രീ സമൂഹമാധ്യമങ്ങളിൽ കൂടുതൽ സജീവമായത്. നിരവധി വിശേഷങ്ങൾ അനുശ്രീ ആരാധകരുമായി പങ്കുവെച്ചിരുന്നു. ഇപ്പോൾ വീണ്ടും സിനിമാ തിരക്കുകളിലേക്ക് ചേക്കേറിയിട്ടും നടി ആരാധകരുമായി വിശേഷങ്ങൾ പങ്കുവയ്ക്കാൻ സമയം കണ്ടെത്താറുണ്ട്.
ഇപ്പോഴിതാ, ഹൃദ്യമായൊരു പാട്ടിലൂടെ ശ്രദ്ധനേടുകയാണ് നടി. ‘വാതിൽ പഴുതിലൂടെൻ മുന്നിൽ..’ എന്ന ഹൃദയ ഗാനമാണ് നടി ആലപിക്കുന്നത്. മുൻപും സമാനമായി ഗാനങ്ങൾ ആലപിച്ച് ഇൻസ്റ്റാഗ്രാം പേജിൽ നടി പങ്കുവെച്ചിരുന്നു. അതേസമയം, ഫഹദ് ഫാസിലിനെ നായകനാക്കി ലാല്‍ ജോസ് സംവിധാനം നിര്‍വഹിച്ച ചിത്രമാണ് ഡയമണ്ട് നെക്ലേസ്. ചിത്രത്തില്‍ കലാമണ്ഡലം രാജശ്രീ എന്ന കഥാപാത്രമായാണ് അനുശ്രീ അഭിനയലോകത്തേക്ക് ചുവടുവെച്ചത്. റിയാലിറ്റി ഷോയിൽ നിന്നും സിനിമയിലേക്ക് എത്തിയ നടി ഇപ്പോൾ ഒട്ടേറെ ചിത്രങ്ങളുമായി സജീവമായിരിക്കുകയാണ്.
READ ALSO: ശമ്പളം 43,000; വൈറലായി ധോണിയുടെ പഴയ നിയമന ഉത്തരവ്
റെഡ് വൈന്‍, പുള്ളിപ്പുലികളും ആട്ടിന്‍കുട്ടിയും, നാക്കു പെന്റ നാക്കു താക്ക, ചന്ദ്രേട്ടന് എവിടെയാ, ഒപ്പം, ഇതിഹാസ, മഹേഷിന്റെ പ്രതികാരം, മൈ സാന്റ, പ്രതി പൂവന്‍കോഴി തുടങ്ങി നിരവധി ചിത്രങ്ങളില്‍ താരം ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്. അനുശ്രീ പ്രധാന വേഷത്തിൽ എത്തുന്ന ഒട്ടേറെ ചിത്രങ്ങൾ അണിയറയിൽ ഒരുങ്ങുന്നുണ്ട്.
Story highlights- anusree sings nostalgic malayalam song