‘എ ബി സി ഡി പറയെടാ..’- ചൂരലുമായി ഒരു കുഞ്ഞു ടീച്ചർ; രസകരമായ വിഡിയോ

August 19, 2023

പുതിയ തലമുറയിലെ കുട്ടികൾ ചുറ്റുമുള്ള കാര്യങ്ങളെക്കുറിച്ചും സ്വന്തം വീട്ടിലെ ദൈനംദിന സംഭവങ്ങളെക്കുറിച്ചുമെല്ലാം വളരെയധികം ബോധ്യമുള്ളവരാണ്. അതുകൊണ്ടുതന്നെ പലപ്പോഴും വളരെ രസകരമെന്നു തോന്നാമെങ്കിലും കുഞ്ഞുമക്കൾ പറയുന്ന കാര്യങ്ങൾ വിസ്മയിപ്പിക്കാറുണ്ട്. അത്തരമൊരു രസകരമായ സംഭാഷണമാണ് ശ്രദ്ധേയമാകുന്നത്.

സ്‌കൂളിൽ പോകാൻ പ്രായമായിട്ടില്ലാത്ത ഒരു കുട്ടിയാണ് വിഡിയോയിലുള്ളത്. മുന്നിൽ നിർത്തിയിട്ടിരിക്കുന്ന കസേരകളെ ചൂരൽ നീട്ടി ഭയപ്പെടുത്താൻ ശ്രമിക്കുകയാണ് ഈ കുറുമ്പി. കസേരകളിൽ തല്ലുന്നതിനൊപ്പം ‘എ ബി സി ഡി പറയെടാ..’ എന്ന് ആജ്ഞാപിക്കുന്നുമുണ്ട്. രസകരമായ വിഡിയോ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടുകയാണ്.

Read also:അടുത്തടുത്തായി പലനിറങ്ങളിലുള്ള മൂന്നു തടാകങ്ങൾ; ആത്മാക്കളുടെ വിശ്രമകേന്ദ്രം- ദുരൂഹതയുടെ കെലിമുട്ടു പർവ്വതം

കുട്ടികളുള്ള വീട്ടിൽ എപ്പോഴും ആഘോഷങ്ങളാണ്. കളിയും ചിരിയും കുസൃതിയുമായി സജീവമായിരിക്കും വീട്. കുട്ടികളുടെ രസകരമായ വിശേഷങ്ങളും പാട്ടും നൃത്തവുമൊക്കെയായി സമയം പോകുന്നത് അറിയില്ല. സ്മാർട്ട് ഫോണിന്റെയും സമൂഹമാധ്യമങ്ങളുടെയും കടന്നുവരവോടെ ഓരോ വീട്ടിലെയും ഇത്തരം സന്തോഷങ്ങളും നിമിഷങ്ങളും എല്ലാവരിലേക്കും എത്തി തുടങ്ങി.

ലോക്ക്ഡൗൺ സമയത്ത് ഇങ്ങനെ പ്രേക്ഷകരിലേക്ക് ഒട്ടേറെ കുട്ടി വിശേഷങ്ങൾ എത്തിയിരുന്നു. കൊച്ചു കുട്ടികളുടെ വീഡിയോ വളരെ വേഗമാണ് വൈറലാകുന്നത്. കാരണം അത്രക്ക് രസകരമായ കാര്യങ്ങളാണ് അവർക്ക് പറയാനുള്ളത്. രാമായണം കഥ പറഞ്ഞ കുട്ടിയും പാട്ടുകാരി കുട്ടിയുമൊക്കെ ഇങ്ങനെ സമൂഹമാധ്യമങ്ങളിൽ താരമായി.

Story highlights- baby girl teaching funny video