‘എം ജി അങ്കിളിന്റെയും ചിത്രാമ്മയുടെയും പാട്ടാണ്..’-ആസ്വാദകരെ വീണ്ടും പാട്ടിലാക്കി ഭാവയാമി

August 15, 2023

മലയാളി പ്രേക്ഷകരുടെ സ്വീകരണമുറികളിൽ സന്തോഷത്തിന്റെയും പൊട്ടിചിരിയുടെയും നിമിഷങ്ങൾ സമ്മാനിക്കുന്ന പരിപാടിയാണ് എന്നും ഫ്ളവേഴ്സ് ടോപ് സിംഗർ. കുട്ടിപ്പാട്ടുകാരുടെ പാട്ടുകൾക്ക് ആരാധകരേറെയാണ്. ആടിയും പാടിയും കുസൃതികാണിച്ചും കുറുമ്പ് നിറഞ്ഞ സംസാരത്തിലൂടെയും നാമേവരെയും കളിചിരികളുടെ ലോകത്തേക്കെത്തിക്കുകയാണ് ഈ കൊച്ചു കുരുന്നുകൾ.

കുട്ടികുറുമ്പുകളുടെ മറുപടിക്ക് മുൻപിൽ പലപ്പോളും വിധികർത്താക്കളും അവതാരകരും പകച്ചു പോകാറുണ്ട്. ഇങ്ങനെ കുറുമ്പൻ ചോദ്യങ്ങളുമായി പാട്ടുവേദിയിൽ കുസൃതി നിറയ്ക്കുന്ന കുഞ്ഞു പാട്ടുകാരിയാണ് ഭാവയാമി. ഇത്തവണ എം ജി ശ്രീകുമാറും കെ എസ് ചിത്രയും പാടിയ മനോഹരമായ ഗാനവുമായാണ് ഭാവയാമി എത്തിയത്. എത്ര കുറുമ്പുകാണിച്ചാലും പാട്ടിന്റെ കാര്യത്തിൽ ഈ കുഞ്ഞുമിടുക്കി വിട്ടുവീഴ്ച ചെയ്യാറില്ല.

Read Also: വിഷാദരോഗവും അൽസ്ഹൈമേഴ്‌സും ബാധിച്ച മുതിർന്നവർക്ക് ആശ്വാസമാവുന്ന മൃഗങ്ങൾ; ഹൃദയം തൊടുന്ന കാഴ്ച്ച-വിഡിയോ

‘തങ്കത്തിങ്കൾ കിളിയായി കുറുകാം..’ എന്ന ഗാനമാണ് ഭാവയാമി പാടുന്നത്. അതേസമയം, തന്റെ ആലാപന മികവിനാൽ എന്നും ഏവരെയും അത്ഭുതപ്പെടുത്തിയിട്ടേയുള്ളു ഈ കൊച്ചു കലാകാരി. ഒരു കൂട്ടം കഴിവുറ്റ കലാകാരന്മാരെ വളർത്തിയെടുത്തുകൊണ്ട് മൂന്നാം സീസണിലും ജൈത്രയാത്ര തുടരുകയാണ് ഫ്ളവേഴ്സ് ടോപ് സിംഗർ.

Story highlights- bhavayaami sings m g sreekumar’s song