‘കുയിലിനെത്തേടി..’- പാട്ടിൽ മാരനെ മയക്കി ഭാവയാമിക്കുട്ടി

August 8, 2023

മലയാളി പ്രേക്ഷകരുടെ സ്വീകരണമുറികളിൽ സന്തോഷത്തിന്റെയും പൊട്ടിചിരിയുടെയും നിമിഷങ്ങൾ സമ്മാനിക്കുന്ന പരിപാടിയാണ് എന്നും ഫ്ളവേഴ്സ് ടോപ് സിംഗർ. കുട്ടിപ്പാട്ടുകാരുടെ പാട്ടുകൾക്ക് ആരാധകരേറെയാണ്. ആടിയും പാടിയും കുസൃതികാണിച്ചും കുറുമ്പ് നിറഞ്ഞ സംസാരത്തിലൂടെയും നാമേവരെയും കളിചിരികളുടെ ലോകത്തേക്കെത്തിക്കുകയാണ് ഈ കൊച്ചു കുരുന്നുകൾ.

കുട്ടികുറുമ്പുകളുടെ മറുപടിക്ക് മുൻപിൽ പലപ്പോളും വിധികർത്താക്കളും അവതാരകരും പകച്ചു പോകാറുണ്ട്. അങ്ങനെ എല്ലാവരെയും കയ്യിലെടുക്കുന്ന ഒരാളാണ് ഭാവയാമി. ഇത്തവണ കുറുമ്പിനൊപ്പം ഹൃദ്യമായ പാട്ടുമായാണ് ഈ കുഞ്ഞുമിടുക്കി എത്തിയത്.

READ ALSO: ആവർത്തിക്കാതിരിക്കട്ടെ മുങ്ങിമരണങ്ങൾ- വെള്ളത്തിൽ ഇറങ്ങും മുൻപ് ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക..

അതേ സമയം കഴിഞ്ഞ രണ്ട് സീസണുകളിലും ഉണ്ടായിരുന്നത് പോലെ ഒരു കൂട്ടം പ്രതിഭാധനരായ കുഞ്ഞു പാട്ടുകാർ ഈ സീസണിലും ഫ്‌ളവേഴ്‌സ് ടോപ് സിംഗർ വേദിയിലുണ്ട്. മൂന്നാം സീസൺ അവസാന ഘട്ടത്തിലേക്ക് എത്തുമ്പോൾ പ്രേക്ഷകരുടെ പ്രിയപ്പെട്ട സംഗീത പരിപാടിയായ ഫ്‌ളവേഴ്‌സ് ടോപ് സിംഗർ വേദിയിൽ ഒരു കൂട്ടം കുരുന്ന് പ്രതിഭകളാണ്മാറ്റുരയ്ക്കുന്നത്. വിസ്‌മയിപ്പിക്കുന്ന പ്രകടനമാണ് പാട്ടുവേദിയുടെ മൂന്നാം സീസണിലെ മത്സരാർത്ഥികളും കാഴ്ച്ചവെയ്ക്കുന്നത്.

Story highlights- bhavayaami’s amazing rendition video