വഴിയരികിൽ ചെളിയിൽ കാലുകൾ കുടുങ്ങിയ നിലയിൽ പശു; രക്ഷപ്പെടുത്തി ബൈക്ക് യാത്രികൻ- വിഡിയോ

August 14, 2023

ഹൃദ്യമായ ഒട്ടേറെ കാഴ്ചകൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയമാകാറുണ്ട്. പൊട്ടിച്ചിരിപ്പിക്കുന്നതോ ഉള്ളുലയ്ക്കുന്നതോ നൊമ്പരപ്പെടുത്തുന്നതോ ആയ ഇത്തരം കാഴ്ചകൾ ചർച്ചയാകുന്നതും ചുരുങ്ങിയ സമയംകൊണ്ടാണ്. ഇപ്പോഴിതാ, അത്തരത്തിൽ ഉള്ളുനിറയ്ക്കുന്ന ഒരു കാഴ്ച ശ്രദ്ധേയമാകുകയാണ്. കനത്ത മഴയിൽ ചെളിയിൽ കുടുങ്ങിപ്പോയ പശുവിനെ രക്ഷിക്കുന്ന ബൈക്ക് യാത്രികനാണ് വിഡിയോയിലുള്ളത്.

കനത്ത മഴയിൽ യാത്രക്കിടെയാണ് അനി അരുൺ എന്ന വ്യക്തി പശു ചെളിയിൽ കുടുങ്ങിയിരിക്കുന്നത് കാണുന്നത്. ഇൻസ്റ്റാഗ്രാമിൽ അദ്ദേഹം തന്നെയാണ് വിഡിയോ പങ്കുവെച്ചിരിക്കുന്നത്. റോഡിന്റെ വശത്തെ ഓടയിൽ ചെളിമണ്ണ് നിറഞ്ഞതായിരുന്നു. അവിടെയാണ് പശു കാലുകൾ പൂർണമായും മുങ്ങിയ നിലയിൽ ഉണ്ടായിരുന്നത്.

read Also: ജീവിതകാലം മുഴുവൻ നായയായി ജീവിക്കാൻ 12 ലക്ഷം രൂപ മുടക്കി; ഇനി യഥാർത്ഥ രൂപത്തിലേക്ക് മടങ്ങാൻ ആഗ്രഹിച്ച് യുവാവ്

ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച വിഡിയോയിൽ, ബൈക്ക് യാത്രികൻ റോഡിന് നടുവിൽ തന്റെ സവാരി പെട്ടെന്ന് നിർത്തി, ചെളിയിൽ മല്ലിടുന്ന പശുവിന്റെ നേരെ ക്യാമറ തിരിക്കുന്നതും കാണാം. മറ്റ് ചില വ്യക്തികളുടെ സഹായത്തോടെ, മൃഗത്തെ അതിന്റെ ഭയാനകമായ അവസ്ഥയിൽ നിന്ന് വിജയകരമായി മോചിപ്പിക്കാൻ ബൈക്കർക്ക് സാധിച്ചു. ഇത്തരം കാരുണ്യമുള്ള കാഴ്ചകൾ മറ്റുള്ളവർക്കും പ്രചോദനമാണ്.

Story highlights- Biker saves struggling cow stuck in mud