ബാർബി ഗേളായി അണിഞ്ഞൊരുങ്ങി ഒരു മുത്തശ്ശി; രസകരമായ കാഴ്ച
മാർഗോട്ട് റോബിയും റയാൻ ഗോസ്ലിംഗും അഭിനയിച്ച ബാർബി തരംഗത്തിലാണ് സിനിമാലോകം. പിങ്ക് വേഷമണിഞ്ഞെത്തി ആളുകൾ ചിത്രം കാണുന്നത്. സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ ബാർബി ഗാനവും സിനിമയിലെ ഡയലോഗുകളും മറ്റും ഉപയോഗിച്ച് റീലുകളും നിറയുകയാണ്. ഇപ്പോഴിതാ, ഒരു മുത്തശ്ശിയാണ് ബാർബി തരംഗത്തിന്റെ ഭാഗമാകുന്നത്.
ജിനാൽ ജെയിൻ എന്ന അക്കൗണ്ടിൽ ഇൻസ്റ്റാഗ്രാമിൽ പങ്കിട്ട വിഡിയോയിൽ ജിനാലിന്റെ മുത്തശ്ശി ജിയയെ ബാർബി വേഷത്തിൽ കാണാം. ട്രാൻസിഷൻ വീഡിയോയിൽ, മുത്തശ്ശി പിങ്ക് വസ്ത്രങ്ങൾ ധരിക്കുകയും തന്റെ ചെറുമകളുമായി ‘ഹായ് ബാർബി’ ഡയലോഗ് അവതരിപ്പിക്കുകയും ചെയ്യുന്നു. 94 വയസ്സുണ്ട് ഈ ബാർബി മുത്തശ്ശിക്ക്.
Read Also: കുഴിനഖവും പൊട്ടലും അകറ്റി നഖങ്ങൾ ആരോഗ്യത്തോടെ സംരക്ഷിക്കാൻ ചില മാർഗങ്ങൾ
’94 വയസ്സുള്ള ഈ ബാർബിയെ നിങ്ങൾ ഇതുവരെ കണ്ടിട്ടില്ലെങ്കിൽ, നിങ്ങൾ ഇതുവരെ ബാർബി ട്രെൻഡ് പൂർത്തിയാക്കിയിട്ടില്ല,’ വീഡിയോയുടെ അടിക്കുറിപ്പ് ഇങ്ങനെ. അതേസമയം, “ബാർബി” ലോകമെമ്പാടുമുള്ള ഒരു മികച്ച ബ്ലോക്ക്ബസ്റ്ററായി മാറിയിരിക്കുകയാണ്. ലോകമെമ്പാടുമുള്ള ബോക്സ് ഓഫീസിൽ ചിത്രം ഇതിനകം 700 മില്യൺ ഡോളർ കടന്നിട്ടുണ്ട്.
Story highlights- dadi’s Barbie avatars