നാലു ഭാഷകളിൽ അനായാസം ഡബ്ബ് ചെയ്ത് ദുൽഖർ സൽമാൻ- വിഡിയോ

August 12, 2023

മലയാള സിനിമയിൽ ഏറ്റവും ജനപ്രീതിയുള്ള യുവതാരമാണ് ദുൽഖർ സൽമാൻ. മലയാളത്തിന് പുറത്തേക്കും വളർന്ന ആരാധക വൃന്ദമാണ് ദുൽഖറിന്റേത്. ഓകെ കണ്മണി, കണ്ണും കണ്ണും കൊള്ളയടിത്താൽ, സീത രാമം, സോയ ഫാക്ടർ, ചുപ് തുടങ്ങിയ ചിത്രങ്ങളൊക്കെ ദുൽഖറിന് തമിഴ്, തെലുങ്ക്, ഹിന്ദി ഇന്ഡസ്ട്രികളിൽ വലിയ പ്രശസ്‌തി നേടി കൊടുത്ത ചിത്രങ്ങളാണ്. ഇപ്പോൾ വെബ് സീരിസ് രംഗത്തേക്കും ചുവടുവെച്ച ദുൽഖർ സൽമാൻ ‘ഗൺസ് & ഗുലാബ്സ്’ എന്ന സീരീസാണ് ഒടുവിൽ വേഷമിട്ടത്.

നെറ്റ്ഫ്ലിക്സിൽ റിലീസിന് ഒരുങ്ങുന്ന സീരിസ് നാല് ഭാഷകളിലാണ് റിലീസ് ചെയ്യുന്നത്. ഇപ്പോഴിതാ, നാല് ഭാഷകളിലും സ്വയം ഡബ്ബ് ചെയ്യുന്ന ദുൽഖർ സൽമാന്റെ വിഡിയോ ശ്രദ്ധേയമാകുകയാണ്. ഹിന്ദി, മലയാളം, തമിഴ്, തെലുങ്ക് എന്നീ ഭാഷകളിലാണ് ദുൽഖർ സൽമാൻ ഡബ്ബ് ചെയ്തിരിക്കുന്നത്.

Read Also: മുളയിൽ തീർത്ത പ്രകൃതിദത്ത പൈപ്പ്; നാഗാലാ‌ൻഡ് ജനതയുടെ വേറിട്ട ഐഡിയ!

https://www.facebook.com/reel/1461688431262998

 ഫിലിം മേക്കർ ജോഡികളായ ‘രാജ് & ഡികെ’ എന്നറിയപ്പെടുന്ന രാജ് നിഡിമോരുവും കൃഷ്ണ ഡികെയും ചേർന്ന് സംവിധാനം ചെയ്ത ‘ഗൺസ് & ഗുലാബ്സ്’ എന്ന വെബ് സീരിസിലൂടെയാണ് ദുൽഖർ തുടക്കമിടുന്നത്. ദുൽഖർ സൽമാനു പുറമെ വെബ് സീരീസിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത് രാജ്കുമാർ റാവു, ആദർശ് ഗൗരവ് എന്നിവരാണ്.

Story highlights- dulquer salmaan’s dubbing skill