നാല്പത്തൊന്നാം പിറന്നാൾ നിറവിൽ ഫഹദ് ഫാസിൽ; മമ്മൂട്ടി പകർത്തിയ ചിത്രങ്ങൾ പങ്കുവെച്ച് നസ്രിയയുടെ ആശംസ

August 8, 2023

മലയാളികളുടെ പ്രിയ നടനാണ് ഫഹദ് ഫാസിൽ. പതിനെട്ടാം വയസിൽ നായകനായെത്തിയ ആദ്യ സിനിമക്ക് ശേഷം വർഷങ്ങളുടെ ഇടവേളയെടുത്താണ് ഫഹദ് വെള്ളിത്തിരയിലേക്ക് മടങ്ങിയെത്തിയത്. മടങ്ങി വരവിൽ ചെറിയ വേഷങ്ങളുമൊക്കെയായി മുഖം കാണിച്ച ഫഹദ് ‘ഡയമണ്ട് നെക്ലേസ്’ എന്ന ചിത്രത്തിൽ നായകനായി തന്റെ രണ്ടാം വരവ് ഗംഭീരമാക്കുകയായിരുന്നു. ഇപ്പോൾ ഒട്ടേറെ സിനിമകളുടെ വിജയത്തിളക്കത്തിലാണ് നടൻ ഫഹദ് ഫാസിൽ. മലയാളത്തിന് പുറമെ അന്യഭാഷകളിലും താരമായ തിളക്കത്തിലാണ് ഫഹദ് ഫാസിൽ തന്റെ നാൽപത്തൊന്നാം ജന്മദിനം ആഘോഷിക്കുന്നത്.

‘എന്റെ സ്റ്റാറിന് പിറന്നാൾ ആശംസകൾ..ലവ് യു ഷാനു.. വജ്രമായി തിളങ്ങുക..നിന്നെ പോലെ ആരുമില്ല..മികച്ചത് ഇനിയും വരാനിരിക്കുന്നതേയുള്ളൂ! ഏറ്റവും നല്ല സുഹൃത്ത്….ഞങ്ങൾ നിന്നെ സ്നേഹിക്കുന്നു..’- ഫഹദ് ഫാസിലിന് പിറന്നാൾ ആശംസിച്ചുകൊണ്ട് നസ്രിയ നസീം കുറിക്കുന്നത് ഇങ്ങനെ. നടൻ മമ്മൂട്ടി പകർത്തിയ ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ടാണ് നസ്രിയ ഫഹദിന് പിറന്നാൾ ആശംസിക്കുന്നത്.

read Also: ശമ്പളം 43,000; വൈറലായി ധോണിയുടെ പഴയ നിയമന ഉത്തരവ്

തന്റേതായ അഭിനയ ശൈലിയിലൂടെ ആരാധക ഹൃദയങ്ങളിൽ ഇടം നേടിയ താരമാണ് ഫഹദ് ഫാസിൽ. മലയാള സിനിമയിൽ മാത്രമല്ല ഫഹദ് ഫാസിൽ പ്രിയങ്കരൻ. മറ്റുഭാഷകളിലെ മുൻനിര താരങ്ങൾ അദ്ദേഹത്തിന്റെ അഭിനയ വൈഭവത്തിൽ അമ്പരപ്പ് പ്രകടിപ്പിച്ചിട്ടുണ്ട്. മാമന്നൻ എന്ന തമിഴ് ചിത്രത്തിലാണ് നടൻ ഏറ്റവും ഒടുവിൽ വേഷമിട്ടത്. ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.

Story highlights- fahad fazil’s 41st birthday