‘നോ, ദിസ് ഈസ് ഫൈറ്റിങ്..’- അടിപിടിയുടെ കാരണം ഇംഗ്ലീഷിൽ വിശദീകരിക്കാൻ ശ്രമിക്കുന്ന കുട്ടികൾ; വിഡിയോ

August 22, 2023

സൗഹൃദങ്ങൾ എന്നും പ്രത്യേകതകൾ നിറഞ്ഞതാണ്. പുതുമ നഷ്ടമാകാതെ ഓരോ കാഴ്ച്ചയിലും കൂടുതൽ കരുത്തുപകർന്ന് തളർന്നുപോകേണ്ട വേളകളിൽ താങ്ങായി സൗഹൃദങ്ങൾ നിലനിൽക്കുന്നു. ചെറുപ്പത്തിലായാലും മുതിർന്നാലും സുഹൃത്ബന്ധങ്ങൾ എല്ലാവർക്കും വലുതാണ്. കുട്ടികളായിരിക്കുമ്പോൾ ഈ സൗഹൃദങ്ങളിൽ ആരോഗ്യകരമായ വഴക്കുകളുണ്ടാകുന്നതും സ്വാഭാവികമാണ്. ഇപ്പോഴിതാ, അത്തരത്തിൽ വഴക്കുണ്ടാക്കി ആകെ കുഴപ്പത്തിലായ രണ്ടു കുട്ടികളുടെ വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയാണ്‌.

നാലോ അഞ്ചോ വയസ് മാത്രം തോന്നിക്കുന്ന രണ്ടു ആൺകുട്ടികളാണ് വീഡിയോയിലുള്ളത്. ഇരുവരും സ്‌കൂൾ യൂണിഫോമിലാണ്. സ്‌കൂൾ പ്രിൻസിപ്പാളിന്റെ റൂമിലാണ് ഇരുവരും നിൽക്കുന്നത്. കാരണം, പരസ്പരം വഴക്കുകൂടി. ചെറിയ അടിപിടിയുമുണ്ടായി. എന്താണ് സംഭവച്ചത് എന്ന് പ്രധാനാധ്യാപകൻ ചോദിക്കുമ്പോൾ ഇംഗ്ലീഷിലാണ് മറുപടി പറയേണ്ടത്.

Read Also: മേളംകേട്ടാൽ ആരാണ് ചുവടുവയ്ക്കാത്തത്?- ധോൾ ബീറ്റുകൾക്കൊപ്പം നൃത്തം ചെയ്യുന്ന കൊച്ചു പെൺകുട്ടികൾ; വിഡിയോ

ഇരുവരും മറുപടി പറയാൻ കുഴക്കുകയാണ്. ഇത്തിരി ഇംഗ്ലീഷും ബാക്കി ആക്ഷനും ഉപയോഗിച്ച് ഇരുവരും വഴക്ക് വിശദീകരിക്കുകയാണ്. വല്ല രസകരമാണ് ഈ കാഴ്ച,. എന്നാൽ, കുട്ടികളെ മാതൃഭാഷയിൽ സംസാരിക്കാൻ അനുവദിക്കണം എന്നുപറഞ്ഞുകൊണ്ട് വീഡിയോയ്ക്ക് താഴെ കമന്റുകൾ വരുന്നുണ്ട്.

Story highlights- fighting between kids funny video