രക്തസമ്മർദ്ദം നിയന്ത്രിക്കാൻ ശീലമാക്കേണ്ട ഭക്ഷണങ്ങൾ

August 8, 2023

ഉയർന്ന രക്തസമ്മർദ്ദം ഹൃദ്രോഗത്തിനുള്ള സാധ്യത വർധിപ്പിക്കും. ഭക്ഷണക്രമത്തിൽ മാറ്റങ്ങൾ വരുത്തുന്നത് ഉയർന്ന രക്തസമ്മർദ്ദത്തെ ഗണ്യമായി കുറയ്ക്കും. ചില ഭക്ഷണങ്ങൾക്ക് ഉടനടി രക്തസമ്മർദ്ദം കുറയ്ക്കാൻ കഴിയുമെന്ന് ഗവേഷണങ്ങൾ തെളിയിച്ചിട്ടുണ്ട്. മരുന്നുകൾ, ഭക്ഷണത്തിലെ മാറ്റങ്ങൾ, ജീവിതശൈലി എന്നിവ ഉയർന്ന രക്തസമ്മർദ്ദം കുറയ്ക്കുകയും അതിലൂടെ അപകടസാധ്യത കുറയ്ക്കുകയും ചെയ്യും. ഉയർന്ന രക്തസമ്മർദ്ദം ഹൃദ്രോഗത്തിന് പുറമെ, ഹൃദയാഘാതം, വൃക്കരോഗം എന്നിവയ്ക്കുള്ള സാധ്യത വർധിപ്പിക്കുന്നു. രക്തസമ്മർദ്ദം കുറയ്ക്കാൻ സഹായിക്കുന്ന ഭക്ഷണങ്ങൾ പരിചയപ്പെടാം.

ബ്ലൂബെറി, സ്ട്രോബെറി എന്നിവയിൽ ആന്റിഓക്‌സിഡന്റ് സംയുക്തങ്ങൾ അടങ്ങിയിട്ടുണ്ട്. ഇവ ദൈനംദിന ഭക്ഷണത്തിൽ ഉൾപ്പെടുത്തിയാൽ രക്തസമ്മർദ്ദം കുറയാൻ സഹായിക്കും. വാഴപ്പഴം രക്തസമ്മർദ്ദം കുറയ്ക്കാൻ സഹായിക്കും. ഒരു ഇടത്തരം വാഴപ്പഴത്തിൽ 422 മില്ലിഗ്രാം പൊട്ടാസ്യം അടങ്ങിയിട്ടുണ്ട്. പൊട്ടാസ്യം സോഡിയത്തിന്റെ ഫലങ്ങൾ കുറയ്ക്കുകയും രക്തക്കുഴലുകളുടെ ചുമരുകളിലെ പിരിമുറുക്കം ഒഴിവാക്കുകയും ചെയ്യുന്നു. പൊട്ടാസ്യം അടങ്ങിയ മറ്റ് ഭക്ഷണങ്ങളിൽ ഇവ ഉൾപ്പെടുന്നു- കൂൺ, പയർ, ട്യൂണ, തക്കാളി, മധുര കിഴങ്ങ്.

Read also: വിഷാദരോഗവും അൽസ്ഹൈമേഴ്‌സും ബാധിച്ച മുതിർന്നവർക്ക് ആശ്വാസമാവുന്ന മൃഗങ്ങൾ; ഹൃദയം തൊടുന്ന കാഴ്ച്ച-വിഡിയോ

തണ്ണിമത്തനിൽ സിട്രുലൈൻ എന്ന അമിനോ ആസിഡ് അടങ്ങിയിട്ടുണ്ട്, ഇത് ഉയർന്ന രക്തസമ്മർദ്ദം നിയന്ത്രിക്കാൻ സഹായിക്കും. ഓട്സിൽ ബീറ്റാ ഗ്ലൂക്കൻ എന്ന ഒരുതരം ഫൈബർ അടങ്ങിയിട്ടുണ്ട്, ഇത് രക്തത്തിലെ കൊളസ്ട്രോൾ കുറയ്ക്കും. ചില പഠനങ്ങൾ അനുസരിച്ച് ബീറ്റാ ഗ്ലൂക്കൻ രക്തസമ്മർദ്ദം കുറയ്ക്കും.

Story highlights- foods for high blood pressure