അമിതവണ്ണം കുറയ്ക്കാൻ ശ്രദ്ധിക്കാം ഇക്കാര്യങ്ങൾ..

August 17, 2023

അമിതഭാരം എന്നത് ഇക്കാലത്ത് പലരേയും അലട്ടന്ന ഒരു പ്രശ്‌നം ആണ്. അതിരുകടന്ന വണ്ണം സൗന്ദര്യ പ്രശ്‌നം മാത്രമല്ല നിരവധി ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും കാരണമാകുന്നു. കുട്ടികളില്‍ പോലും അമിതവണ്ണം കൂടുതലായി കണ്ടുവരാറുണ്ട് ഇക്കാലഘട്ടത്തില്‍. വ്യായാമക്കുറവും കൃത്യതയില്ലാത്ത ജീവിതശൈലികളും ഫാസ്റ്റ് ഫുഡുകളുടെ അമിതമായ ഉപോഗവുമൊക്കെയാണ് പലപ്പോഴും പൊണ്ണത്തടി അഥവാ അമിതവണ്ണത്തിന് കാരണമാകുന്നത്.

അമിതഭാരം കുറയ്ക്കാന്‍ കൃത്യമായി വ്യായാമം ചെയ്യുന്നതോടൊപ്പം ഭക്ഷണകാര്യത്തിലും ശ്രദ്ധിക്കണം. കലോറി കുറഞ്ഞ ഭക്ഷണങ്ങളാണ് ഡയറ്റില്‍ കൂടുതലായും ഉള്‍പ്പെടുത്തേണ്ടത്. അത്തരം ചില ഭക്ഷണ പദാര്‍ത്ഥങ്ങളെ പരിചയപ്പെടാം. വെള്ളരിക്ക, കുക്കുമ്പര്‍ എന്നിവയില്‍ കലോറി കുറവാണ് അതുകൊണ്ടുതന്നെ ഇവ ഡയറ്റില്‍ ഉള്‍പ്പെടുത്താവുന്നതാണ്.

വണ്ണം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ടതായ മറ്റൊന്ന് മുട്ടയാണ്. പ്രോട്ടീനില്‍ സമ്പന്നമായ മുട്ടയില്‍ മനുഷ്യ ശരീരത്തിന് ആവശ്യമായ മറ്റ് പോഷകങ്ങളും ധാരാളം അടങ്ങിയിട്ടുണ്ട്. മുട്ട വിശപ്പ് നിയന്ത്രിക്കാനും സഹായിക്കുന്നു. അതുപോലെതന്നെ വാഴപ്പഴം കഴിക്കുന്നതും നല്ലതാണ്. സ്‌നാക്‌സുകളും മറ്റും കഴിക്കുന്ന സമയത്ത് ലഘുഭക്ഷണമായി വാഴപ്പഴം കഴിക്കുന്നതാണ് ഏറ്റവും നല്ലത്. ആരോഗ്യ ഗുണങ്ങളും ധാരാളമായി അടങ്ങിയിട്ടുണ്ട് വാഴപ്പഴത്തില്‍.

Read Also: ജീവിതകാലം മുഴുവൻ നായയായി ജീവിക്കാൻ 12 ലക്ഷം രൂപ മുടക്കി; ഇനി യഥാർത്ഥ രൂപത്തിലേക്ക് മടങ്ങാൻ ആഗ്രഹിച്ച് യുവാവ്

ഓറഞ്ചും വണ്ണം കുറയ്ക്കാന്‍ സഹായിക്കുന്ന പഴമാണ്. നാരുകളാല്‍ സമ്പന്നമായ ഓറഞ്ച് ദഹനം സുഗമമാക്കാന്‍ സഹായിക്കുന്നു. 40 കലോറിയാണ് ഒരു ഓറഞ്ചില്‍ അടങ്ങിയിരിക്കുന്നത്. ഓറഞ്ച് വിശപ്പ് കുറയ്ക്കാനും ശരീരഭാരം നിയന്ത്രിക്കാനും സഹായിക്കുന്നു. അതുപോലെതന്നെ ആപ്പിളും ഡയറ്റില്‍ ഉള്‍പ്പെടുത്താം. ഗ്ലൈസെമിക് സൂചിക കുറവുള്ള ആപ്പിള്‍ ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കും.

Story highlights: Foods to Help Lose Weight