അമിതവണ്ണം കുറയ്ക്കാന്‍ വ്യായമത്തിനൊപ്പം ശീലമാക്കാം ഈ ഇഞ്ചിപാനിയങ്ങളും
അമിതവണ്ണം എന്ന വാക്ക് ഇന്ന് അപരിചിതമായവര്‍ കുറവല്ല. കുട്ടികളേയും മുതിര്‍ന്നവരേയുമെല്ലാം അമിതവണ്ണം അലട്ടാറുമുണ്ട്. വ്യായാമക്കുറവും കൃത്യതയില്ലാത്ത ജീവിതശൈലിയുമൊക്കെയാണ് പലപ്പോഴും അമിതവണ്ണത്തിന് കാരണമാകുന്നത്. അതുകൊണ്ടുതന്നെ അമിതവണ്ണം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ വ്യായാമം ശീലമാക്കണം.
ഇന്ന് പലരേയും മാനസികമായി പോലും തളര്‍ത്താറുണ്ട് അമിതവണ്ണം. ശരീരത്തില്‍ അടിഞ്ഞുകൂടുന്ന കൊഴുപ്പാണ് പലരെയും അമിത വണ്ണത്തിലേക്ക് നയിക്കുന്നത്. ഇതില്‍ നിന്നും മുക്തി നേടാന്‍ പല മാര്‍ഗങ്ങളും മിക്കവരും പരീക്ഷിക്കാറുണ്ട്. എന്നാല്‍ അമിതവണ്ണത്തെ ഒരു പരിധി വരെ നിയന്ത്രിക്കാന്‍ ഇഞ്ചി സഹായിക്കുന്നു. നിരവധി ആരോഗ്യ ഗുണങ്ങളുണ്ട് ഇഞ്ചിക്ക്. ദഹനത്തിനും വിശപ്പ് കുറയ്ക്കാനുമെല്ലാം ഇഞ്ചി ഉത്തമമാണ്. ശരീര ഭാരം കുറയ്ക്കാന്‍ സഹായിക്കുന്ന ചില ഇഞ്ചി പാനിയങ്ങളെ പരിചയപ്പെടാം.
ജിഞ്ചര്‍ ലെമണ്‍ ജ്യൂസ്- ആരോഗ്യ ഗുണങ്ങളുടെ കാര്യത്തില്‍ ഏറെ മുന്നിലാണ് ഇഞ്ചിയുടെയും നാരങ്ങയുടെയും സ്ഥാനം. ഇവ രണ്ട് ശരീരത്തില്‍ അമിതമായി അടിഞ്ഞുകൂടുന്ന കൊഴുപ്പിനെ ഇല്ലായ്മ ചെയ്യാന്‍ സഹായിക്കുന്നു. ഇവ ഒന്നിച്ച് കഴിക്കുന്നതും നല്ലതാണ്. ഇഞ്ചി ചായയില്‍ നാരങ്ങ ചേര്‍ത്ത് കുടിക്കന്നതും നല്ലതാണ്.
ആപ്പിള്‍ സിഡര്‍ വിനഗര്‍, ഇഞ്ചി- ഇഞ്ചിയിലും ആപ്പിള്‍ സിഡര്‍ വിനഗറിലും ആന്റിഓക്സിഡന്റ്, ആന്റി ഗ്ലൈസിമിക് പ്രോപ്പര്‍ട്ടീസ് ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇഞ്ചിചായ തണുത്ത ശേഷം ആപ്പിള്‍ സിഡര്‍ വിനാഗര്‍ ചേര്‍ത്ത് കുടിക്കുന്നത് അമിതഭാരം കുറയ്ക്കാന്‍ സഹായിക്കും.
ഗ്രീന്‍ ടി, ഇഞ്ചി ചായ- ഗ്രീന്‍ ടിയും ഇഞ്ചി ചായയും ശരീര ഭാരം കുറയ്ക്കുന്നതിന് ഏറെ സഹായകരമാണ്. ദിവസവും രണ്ടോ മൂന്നോ തവണ ഇഞ്ചി ചേര്‍ത്ത ഗ്രീന്‍ ടി കുടിയിക്കുന്നത് ശരീരത്തില്‍ അമിതമായി അടിഞ്ഞുകൂടുന്ന കൊഴുപ്പിനെ ഇല്ലാതാക്കാന്‍ സഹായിക്കും.
Read also: വിഷാദരോഗവും അൽസ്ഹൈമേഴ്‌സും ബാധിച്ച മുതിർന്നവർക്ക് ആശ്വാസമാവുന്ന മൃഗങ്ങൾ; ഹൃദയം തൊടുന്ന കാഴ്ച്ച-വിഡിയോ
ജിഞ്ചര്‍ ജ്യൂസ്- ജിഞ്ചര്‍ ജ്യൂസും ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കുന്നു. നാരങ്ങാ, തേന്‍, വെള്ളം എന്നിവ ചേര്‍ത്ത് ഇഞ്ചി ജ്യൂസ് ഉണ്ടാക്കാം. ശരീരത്തില്‍ അമിതമായി അടിഞ്ഞുകൂടുന്ന ചീത്ത കൊളസ്ട്രോളിനെ നീക്കം ചെയ്യാന്‍ ജിഞ്ചര്‍ ജ്യൂസ് സഹായിക്കുന്നു.
Story highlights- Ginger for weight loss