രാത്രിയിൽ ഉറങ്ങാൻ സാധിക്കുന്നില്ലേ? പരീക്ഷിക്കാം ഈ മാർഗങ്ങൾ..

August 8, 2023

ലോകത്തിൽ ലക്ഷക്കണക്കിന് ആളുകൾ നേരിടുന്ന പ്രശ്നമാണ് ഉറക്കമില്ലായ്മ. വിവിധ കാരണങ്ങൾകൊണ്ട് ഉറക്കം തടസപ്പെടും. ഉയർന്ന രക്തസമ്മർദ്ദം, മാനസികാവസ്ഥ ഇവയെല്ലാം ഉറക്കത്തിന്റെ പ്രതികൂലമായി ബാധിക്കാറുണ്ട്. ഇങ്ങനെ നഷ്‌ടമായ ഉറക്കം തിരികെ ലഭിക്കാൻ നല്ലൊരു മാർഗം ഉറങ്ങാൻ സഹായിക്കുന്ന ഭക്ഷണങ്ങൾ ശീലമാക്കുക എന്നതാണ്.

രാത്രിയിൽ ഒരു വാഴപ്പഴം കഴിക്കുന്നത് ശീലമാക്കിയാൽ ഉറക്കവും സുഗമമാകും. വാഴപ്പഴത്തിൽ പൊട്ടാസ്യം അടങ്ങിയിട്ടുള്ളതുകൊണ്ട് വിശ്രമമില്ലാത്ത കാലുകൾക്ക് ആശ്വാസം പകരുകയും കാലിന്റെ വേദനകൾ അകറ്റുകയും ചെയ്യും. കൂടാതെ, വാഴപ്പഴത്തിൽ മഗ്നീഷ്യമുണ്ട്. ഇത് പേശികളെയും ഞരമ്പുകളെയും വിശ്രമിക്കാനും ആരോഗ്യകരമായ രക്തചംക്രമണത്തെയും ദഹനത്തെയും സഹായിക്കുകയും ഇതിലൂടെ മികച്ച ഉറക്കം നൽകുകയും ചെയ്യും.

മധുരക്കിഴങ്ങ് പൊട്ടാസ്യത്തിന്റെ നല്ല ഉറവിടമാണ്, ഇത് പേശികളെയും ഞരമ്പുകളെയും വിശ്രമിക്കാൻ സഹായിക്കും. പപ്പായയും പൊട്ടാസ്യം അടങ്ങിയിട്ടുള്ളതിനാൽ ഉറങ്ങാൻ സഹായിക്കുമെന്ന് പഠനങ്ങളിൽ തെളിഞ്ഞിട്ടുണ്ട്. ബദാം ഉറക്കത്തിന്റെ സഹായിക്കുന്ന ഒന്നാണ്. മാത്രമല്ല, ഇത് പ്രോട്ടീൻ സമ്പുഷ്ടവുമാണ്. ഉറങ്ങുമ്പോൾ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിലനിർത്താനും സഹായിക്കും. ഉറങ്ങാൻ പോകുന്നതിന് മുൻപായി ഒരു പിടി ബദാം ശീലമാക്കുക.

Read also: ആവർത്തിക്കാതിരിക്കട്ടെ മുങ്ങിമരണങ്ങൾ- വെള്ളത്തിൽ ഇറങ്ങും മുൻപ് ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക..

രക്തത്തിലെ പഞ്ചസാരയുടെ അളവ് സ്ഥിരമായി നിലനിർത്താൻ സഹായിക്കുന്ന ഉയർന്ന പ്രോട്ടീൻ അടങ്ങിയ ലഘുഭക്ഷണമാണ് മുട്ട. രാത്രി മുഴുവൻ സുഗമായി ഉറങ്ങാൻ മുട്ടയും ഭക്ഷണത്തിൽ ഉൾപ്പെടുത്താം. ഏറ്റവും മികച്ച മാർഗം രാത്രിയിൽ ചൂടുപാൽ കുടിക്കുന്നതാണ്. ഉറക്കത്തിന് സഹായിക്കുന്ന നല്ലൊരു മാർഗം പാൽ തന്നെയാണ്.

Story highlights- good food for sleep