ദേശീയ ഗാനത്തിന് വേറിട്ട ആലാപനമൊരുക്കി ഗ്രാമി അവാർഡ് ജേതാവ് റിക്കി കെജ്- പ്രധാനമന്ത്രിയുടെ അഭിനന്ദനം നേടിയ വിസ്മയം

August 15, 2023

ഇന്ത്യയുടെ 77-ാമത് സ്വാതന്ത്ര്യ ദിനത്തിനോടനുബന്ധിച്ച് ഗ്രാമി അവാർഡ് ജേതാവായ ആർട്ടിസ്റ്റ് റിക്കി കെജ് രാജ്യത്തിന്റെ ദേശീയ ഗാനത്തിന് പ്രത്യേകമായൊരു അവതരണം ഒരുക്കിയത് ശ്രദ്ധേയമായിരിക്കുകയാണ്.
ലണ്ടനിലെ ഐക്കണിക് ആബി റോഡ് സ്റ്റുഡിയോയിൽ നടന്ന റെക്കോർഡിംഗിൽ പ്രശസ്ത റോയൽ ഫിൽഹാർമോണിക് ഓർക്കസ്ട്രയുടെ 100 ഓളം ഉപകാരണങ്ങളുള്ള ബ്രിട്ടീഷ് ഓർക്കസ്ട്ര ഉണ്ടായിരുന്നു.

‘ജന ഗണ മന’യുടെ റെക്കോർഡിംഗ് കുറച്ച് ദിവസങ്ങൾക്ക് മുമ്പ് പൂർത്തിയായിരുന്നു. ഇന്ത്യയുടെ സ്വാതന്ത്ര്യ ദിനം അനുസ്മരിക്കുന്ന വേളയിൽ പങ്കുവയ്ക്കാനാണ് റിക്കി കെജ് ഗാനം അതുലയമായ രീതിയിൽ ഒരുക്കിയത്. സ്വാതന്ത്ര്യനേട്ടത്തിനോടുള്ള ആദരസൂചകമായി ഒരു മിനിറ്റ് ദൈർഘ്യമുള്ള വിഡിയോ ഷെയർ ചെയ്യാൻ റിക്കി കെജ് ഇന്ത്യൻ പ്രവാസികളെ പ്രോത്സാഹിപ്പിക്കുകയും ചെയ്തു.

തന്റെ ആവേശം പ്രകടിപ്പിച്ചുകൊണ്ട് കെജ് ട്വീറ്റ് ചെയ്തതിങ്ങനെ, “കുറച്ച് ദിവസങ്ങൾക്ക് മുമ്പ്, ലണ്ടനിലെ ഐതിഹാസികമായ ആബി റോഡ് സ്റ്റുഡിയോയിൽ ഇന്ത്യയുടെ ദേശീയ ഗാനം അവതരിപ്പിക്കാൻ ഞാൻ 100 പീസസുള്ള ബ്രിട്ടീഷ് ഓർക്കസ്ട്രയായ ദി റോയൽ ഫിൽഹാർമോണിക് ഓർക്കസ്ട്ര നടത്തി’.

Read also: 77-ാം സ്വാതന്ത്ര്യദിന നിറവിൽ ഭാരതം

‘ഇന്ത്യയുടെ ദേശീയഗാനം റെക്കോർഡ് ചെയ്ത എക്കാലത്തെയും വലിയ ഓർക്കസ്ട്രയാണിത്, അതിമനോഹരം! അവസാനത്തെ ‘ജയ ഹേ’ എന്നെ ഞെട്ടിച്ചു. ഒരു ഇന്ത്യൻ സംഗീതസംവിധായകനെന്ന നിലയിൽ മികച്ചതായി തോന്നി. ഈ ചരിത്രപരമായ റെക്കോർഡിംഗ് ഈ സ്വാതന്ത്ര്യ ദിനത്തിൽ ഞാൻ നിങ്ങളോരോരുത്തരുമായും പങ്കിടുന്നു. ഈ ദിവസം – ഇത് ഉപയോഗിക്കുക, പങ്കിടുക, കാണുക, പക്ഷേ അങ്ങേയറ്റം ബഹുമാനത്തോടെ മാത്രം. ഇത് ഇപ്പോൾ നിങ്ങളുടേതാണ്. ജയ് ഹിന്ദ്,” കെജ് കൂട്ടിച്ചേർത്തു. പ്രധാനമന്ത്രിയും രാജ്യത്തെ അഭിസംബോധന ചെയ്യുന്ന വേളയിൽ ഗാനത്തെ അഭിനന്ദിച്ചു.

Story highlights- Grammy awardee Ricky Kej’s national anthem rendition