സൈബർ കുറ്റകൃത്യങ്ങൾ വളരെ വേഗത്തിൽ റിപ്പോർട്ട് ചെയ്യാം

August 18, 2023

അഴിമതികളും വഞ്ചനകളും സൈബർ കുറ്റകൃത്യങ്ങളും ഈ ദിവസങ്ങളിൽ പ്രധാന സംഭവങ്ങളായി മാറിയിരിക്കുകയാണ്. ഒരു കസ്റ്റമർ കെയർ കോൾ, ബിൽ തട്ടിപ്പ് അല്ലെങ്കിൽ ഈസി ലോൺ തട്ടിപ്പ് എന്നിവയിലൂടെയൊക്കെ പണം നഷ്ടമാകുന്നവർ നിരവധിയാണ്. നിങ്ങൾ കഷ്ടപ്പെട്ട് സമ്പാദിച്ച പണം ഒരു സൈബർ ക്രിമിനൽ മോഷ്ടിക്കുകയും സംശയാസ്പദമായ അക്കൗണ്ടുകളിലേക്ക് മാറ്റുകയും ചെയ്യുന്നത് കാണുന്നത് വേദനാജനകമാണ്. മാസങ്ങളോളം ബാങ്കിന്റെ വിപുലമായ നടപടിക്രമങ്ങളും ജുഡീഷ്യൽ നടപടികളും കൈകാര്യം ചെയ്യുന്നതും പണം വീണ്ടെടുക്കാൻ കഴിയാത്തതുമാണ് ഇതിനെ കൂടുതൽ വഷളാക്കുന്നത്. എന്നാൽ, സൈബർ കുറ്റകൃത്യങ്ങൾ എങ്ങനെ റിപ്പോർട്ട് ചെയ്യണം എന്ന് പങ്കുവയ്ക്കുകയാണ് കേരളാ പോലീസ്.

സൈബർ കുറ്റകൃത്യങ്ങൾ എങ്ങനെ റിപ്പോർട്ട് ചെയ്യാം?
നിങ്ങൾ ഓൺലൈൻ സാമ്പത്തിക തട്ടിപ്പുകൾക്കിരയായെങ്കിൽ ഉടൻ തന്നെ സൈബർ ക്രൈം റിപ്പോർട്ടിങ് ടോൾ ഫ്രീ നമ്പർ ആയ 1930 ലേയ്ക്ക് വിളിച്ച് റിപ്പോർട്ട് ചെയ്യാം. 24 മണിക്കൂറും പ്രവർത്തിക്കുന്നതാണ് ഈ സംവിധാനം. സൈബർ ക്രൈം ഹെൽപ്പ്‌ലൈൻ (1930) നൂറുകണക്കിന് ബാങ്കുകളുമായും സാമ്പത്തിക സ്ഥാപനങ്ങളുമായും ബന്ധപ്പെട്ടാണ് പ്രവർത്തിക്കുന്നത്.

ഓൺലൈൻ സാമ്പത്തിക തട്ടിപ്പുകളുടെ കാര്യത്തിൽ പ്രധാനം എത്രയും വേഗം പരാതി 1930 എന്ന ഹെല്പ് ലൈൻ നമ്പറിൽ റിപ്പോർട്ടു ചെയ്തിരിക്കണമെന്നതാണ്. കുറ്റകൃത്യങ്ങൾ വേഗത്തിൽ റിപ്പോർട്ട് ചെയ്യുന്നത് നഷ്ടപ്പെട്ട തുക വീണ്ടെടുക്കാൻ പോലീസിനെ സഹായിക്കും. കുറ്റകൃത്യത്തിലെ തെളിവുകൾ മറ്റും നശിപ്പിക്കപ്പെടുന്നതിനു മുമ്പു ശേഖരിക്കാനും വേണ്ട നടപടി സ്വീകരിക്കാനും അന്വേഷണ ഉദ്യോഗസ്ഥർക്ക് ഇതുവഴി സാധിക്കും.

Read Also: ജീവിതകാലം മുഴുവൻ നായയായി ജീവിക്കാൻ 12 ലക്ഷം രൂപ മുടക്കി; ഇനി യഥാർത്ഥ രൂപത്തിലേക്ക് മടങ്ങാൻ ആഗ്രഹിച്ച് യുവാവ്

ഹെൽപ്പ്‌ലൈൻ നമ്പറിൽ റിപ്പോർട്ട് ചെയ്ത സൈബർ കുറ്റകൃത്യങ്ങൾ എഫ്‌ഐആർ രജിസ്റ്റർ ചെയ്യുന്ന ബന്ധപ്പെട്ട പോലീസ് സ്റ്റേഷനിലേയ്ക്ക് കൈമാറും. കേസ് രജിസ്ട്രേഷൻ സംബന്ധിച്ചോ അന്വേഷണം സംബന്ധിച്ചോ വിവരങ്ങൾ അറിയുന്നതിന് പരാതിക്കാരന് ബന്ധപ്പെട്ട പോലീസ് സ്റ്റേഷനുമായോ 1930 എന്ന നമ്പറിലോ ബന്ധപ്പെടാം.കൂടാതെ ഓൺലൈനിൽ പരാതി സമർപ്പിക്കാൻ കഴിയുന്ന ദേശീയ സൈബർ ക്രൈം റിപ്പോർട്ടിംഗ് പോർട്ടൽ എന്ന പേരിൽ www.cybercrime.gov.in നിലവിലുണ്ട്.

Story highlights- how to report cyber crime