ബോക്സ് ഓഫീസിൽ ജയിലർ ‘വിളയാട്ടം’;ചിത്രം 300 കോടി ക്ലബിലേക്ക്…
ഇന്ത്യൻ സിനിമയിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള താരങ്ങളാണ് മോഹൻലാലും രജനികാന്തും. ഇരുവരും നെൽസൺ സംവിധാനം ചെയ്ത ജയ്ലർ എന്ന ചിത്രത്തിലൂടെ വീണ്ടും ഒന്നിച്ച് തരംഗം സൃഷ്ടിച്ചിരിക്കുകയാണ്. ഗസ്റ്റ് വേഷത്തിലായിരുന്നു മോഹൻലാൽ എങ്കിലും അങ്ങേയറ്റം ആവേശത്തോടെയാണ് അദ്ദേഹത്തിന്റെ എൻട്രി ആളുകൾ ഏറ്റെടുത്തത്. മോഹൻലാലിൻറെ ലുക്കും അനിരുദ്ധിന്റെ പശ്ചാത്തല സംഗീതവും കൂടി ചേർന്ന് പ്രേക്ഷകർക്ക് ആഘോഷമാണ് ലഭിച്ചത്.
read Also: മുളയിൽ തീർത്ത പ്രകൃതിദത്ത പൈപ്പ്; നാഗാലാൻഡ് ജനതയുടെ വേറിട്ട ഐഡിയ!
റിലീസ് ചെയ്ത് ദിവസങ്ങൾ പിന്നിടുമ്പോൾ 300 കോടി ക്ലബിലേക്ക് ജയിലര്‍ എത്തിയതായാണ് റിപ്പോര്‍ട്ടുകള്‍. ഈ നേട്ടത്തിലേക്ക് എത്തുന്ന രജനികാന്തിന്റെ നാലാമത്തെ ചിത്രമാണ് ജയിലര്‍. ഇന്ത്യയില്‍ നിന്ന് 150 കോടി രൂപയും ആഗോള തലത്തിൽ 300 കോടി രൂപയും നേടിയതെന്ന് ട്രേഡ് അനലിസ്റ്റ് രമേശ് ബാല ട്വീറ്റ് ചെയ്യുന്നു.
ഇതിനു മുമ്പ് രജനികാന്തിന്റെ കബാലി, എന്തിരന് 2.0 എന്നീ ചിത്രങ്ങളും 300 കോടി കളക്ഷനിലേക്ക് എത്തിയിരുന്നു. റിലീസ് ദിവസമായ വ്യാഴാഴ്ച 48.35 കോടിയാണ് ഇന്ത്യയില്‍ നിന്ന് ജയിലര്‍ നേടിയ കളക്ഷന്‍. വെള്ളിയാഴ്ച 25 കോടിയും ശനിയാഴ്ച 34 കോടിയും ചിത്രം നേടി. രണ്ട് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ബിഗ് സ്ക്രീനിൽ എത്തിയ രജനികാന്തിന്റെ വരവ് ആഘോഷമാക്കിയിരിക്കുകയാണ് ആരാധകർ.
Story highlights – jailer collection-crossed-300-crores