‘ഓ ജുംകാ..’-ചുവടുകളാൽ വിസ്മയമൊരുക്കി മിയ

August 5, 2023

മലയാള സിനിമയിലെ ശ്രദ്ധേയ താരമാണ് മിയ ജോർജ്. വിവാഹശേഷവും സിനിമയിൽ സജീവമാണ് നടി.മാതൃത്വവും ജോലിയും സന്തുലിതമായി മുന്നോട്ട് കൊണ്ടുപോകുന്ന നടി മിയ ജോർജ് സമൂഹമാധ്യമങ്ങളിലും സജീവമാണ്. ഇപ്പോഴിതാ, ഒരു നൃത്തവിഡിയോ പങ്കുവെച്ചിരിക്കുകയാണ് നടി. ആലിയ ഭട്ടിന്റെ ഹിറ്റ് ചുവടുകളാണ് മിയ പകർത്തുന്നത്. മുൻപും മിയയുടെ വിശേഷങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ ശ്രദ്ധനേടിയിരുന്നു.

മലയാളികളുടെ പ്രിയ നായികയാണ് മിയ. ഒട്ടേറെ ഹിറ്റ് ചിത്രങ്ങളുടെ ഭാഗമായ മിയ വിവാഹ ശേഷവും സജീവമാണ്. മകൻ ലൂക്ക പിറന്നതോടെ ചെറിയ ഇടവേളയെടുത്ത മിയ ടെലിവിഷൻ പരിപാടികളിൽ സജീവമാണ്.

അതേസമയം, മകൻ ലൂക്കയുടെ വിശേഷങ്ങൾ നടി സമൂഹമാധ്യമങ്ങളിലൂടെ പതിവായി പങ്കുവയ്ക്കാറുണ്ട്. ഒന്നാം വിവാഹ വാർഷികവും മകൻ ലൂക്കയ്‌ക്കൊപ്പമായിരുന്നു മിയയും അശ്വിനും ആഘോഷമാക്കിയത്. 2020 സെപ്റ്റംബറിലായിരുന്നു മിയയുടെ വിവാഹം. ബിസിനസ്സുകാരനാണ് ഭര്‍ത്താവ് അശ്വിന്‍ ഫിലിപ്പ്.

അടുത്തിടെ ലൂക്കയുടെ പിറന്നാൾ മിയയും ഭർത്താവ് അശ്വിനും ആഘോഷമാക്കിയിരുന്നു. കുഞ്ഞിനായി ഇരുവരും ചേർന്ന് ഒരു മ്യൂസിക്കൽ വിഡിയോയും പുറത്തിറക്കിയിരുന്നു.

Story highlights- jumka dance by miya