‘ജുംകാ തരംഗം അവസാനിക്കുന്നില്ല..’-ചുവടുകളുമായി കനിഹയും..
‘റോക്കി ഔർ റാണി കി പ്രേം കഹാനി’ എന്ന സിനിമയിലെ ഗാനമായ ‘വാട്ട് ജുംകാ’ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ തരംഗമായിരിക്കുകയാണ്. റാണി എന്ന കഥാപാത്രമായി ആലിയ ഭട്ട് എത്തുമ്പോൾ റോക്കിയായി രൺവീർ സിംഗ് അഭിനയിക്കുന്നു. ഈ ഹിറ്റ് ഗാനത്തിന് ചുവടുവെച്ച് നിരവധി ആളുകളാണ് രംഗത്ത് എത്തിയത്. ഒട്ടേറെ സിനിമാതാരങ്ങൾ ഗാനത്തിന് ചുവടുവെച്ചു. നടൻ ജോജു ജോർജ്, മിയ ജോർജ് എന്നിവർക്ക് പിന്നാലെ കനിഹയും ഈ ഗാനത്തിന് ചുവടുവെച്ച് രംഗത്തെത്തിയിരിക്കുകയാണ്.
അതേസമയം, സിനിമാലോകത്ത് 20 വർഷം പൂർത്തിയാക്കിയിരിക്കുകയാണ് നടി കനിഹ. വിവിധ ഭാഷകളിലായി നിരവധി സിനിമകളിൽ കനിഹ വേഷമിട്ടുകഴിഞ്ഞു. മലയാളത്തിലാണ് അധികവും ചിത്രങ്ങൾ.
മലയാളികളുടെ ഇഷ്ടം വളരെപ്പെട്ടെന്ന് സ്വന്തമാക്കിയ അന്യഭാഷാ നടിയാണ് കനിഹ. വിവിധ ഭാഷകളിൽ വേഷമിട്ടെങ്കിലും മലയാളത്തിലാണ് നടി ശോഭിച്ചത്. അഭിനയത്തിൽ മാത്രമല്ല, പാട്ടിലും പുലിയാണ് നടി. സമൂഹമാധ്യമങ്ങളിൽ ആരാധകർക്കായി ഇടക്ക് പാട്ടുകൾ പാടി പങ്കുവയ്ക്കാറുണ്ട് കനിഹ. അതേസമയം, കനിഹ അവസാനമായി വേഷമിട്ടത് ‘പാപ്പൻ’ എന്ന ചിത്രത്തിലാണ്. സുരേഷ് ഗോപി പ്രധാന വേഷത്തിൽ എത്തിയ ചിത്രത്തിൽ സൂസൻ എന്ന കഥാപാത്രത്തെ അവർ അവതരിപ്പിച്ചു.
Story highlights- kaniha’s jumka dance