മക്കളുടെ റിഹേഴ്സലിനിടയിൽ അമ്മമാർ താരമായപ്പോൾ; കട്ടുറുമ്പിലെ കുട്ടിക്കുറുമ്പുകളുടെ അമ്മമാരുടെ നൃത്തം

August 1, 2023

മലയാളികൾക്ക് ജനപ്രിയമായ ഒട്ടേറെ പരമ്പരകളും ഷോകളും സമ്മാനിക്കുന്ന ചാനലാണ് ഫ്‌ളവേഴ്‌സ് ടി വി. ചുരുങ്ങിയ കാലംകൊണ്ട് ഫ്‌ളവേഴ്‌സ് ടോപ് സിംഗർ പോലെ ഇത്രയധികം ഹൃദയങ്ങൾ കീഴടക്കിയ ഷോകൾ വളരെ കുറവാണ്. ഇക്കൂട്ടത്തിൽ ഏതാനും നാളുകൾക്ക് ശേഷം കുട്ടികളുടെ രസകരമായ വിശേഷങ്ങളുമായി എത്തിയ ഷോയാണ് ‘കട്ടുറുമ്പ് 2’. ആദ്യ ഭാഗത്തിന് ലഭിച്ച ഗംഭീര വിജയത്തിന് ശേഷമാണ് രണ്ടാം ഭാഗം എത്തിയത്. ഇത്തവണ കട്ടുറുമ്പിലെ കുട്ടിക്കുറുമ്പുകളെപ്പോലെ തന്നെ ചുറുചുറുക്കുള്ള അമ്മമ്മമാരുമുണ്ട്.

ഇപ്പോഴിതാ, മക്കളുടെ റിഹേഴ്‌സലിനിടെ കുട്ടിക്കുറുമ്പുകളുടെ അമ്മമാർ ചുവടുവയ്ക്കുന്ന വിഡിയോ ശ്രദ്ധേയമാകുകയാണ്. രാമായണ കാറ്റേ എന്ന ഗാനത്തിനാണ് അമ്മമാർ ചുവടുവയ്ക്കുന്നത്. ഒപ്പം, മോഹൻലാലിൻറെ ഗെറ്റപ്പിൽ ഒരു ‘അമ്മ എത്തുന്നു. വളരെയധികം ഊർജത്തോടെ, ആവേശത്തോടെയാണ് ഈ മിടുക്കികളായ അമ്മാമാർ ചുവടുവയ്ക്കുന്നത്.

Read also: മകനാണ് പൈലറ്റ് എന്നറിയാതെ യാത്രക്കെത്തിയ അമ്മയ്ക്കായി കാത്തിരുന്ന സർപ്രൈസ്- വൈകാരികമായ നിമിഷം

https://fb.watch/m8zrfPocFk/

ഫ്‌ളവേഴ്‌സ് ടിവിയിൽ സംപ്രേക്ഷണം ചെയ്യുന്ന കുട്ടികളുടെ ടെലിവിഷൻ ഷോയാണ് കാട്ടുറുമ്പ് .വേദിയിൽ കുട്ടികൾ വിവിധ ഡബ്‌സ്മാഷുകൾ, സ്കിറ്റുകൾ, നൃത്ത പ്രകടനങ്ങൾ തുടങ്ങി നിരവധി കഴിവുകൾ അവതരിപ്പിക്കുന്നു. പിന്നീട് മെയ് 1, 2023ൽ രണ്ടാം സീസൺ അതേ ഫോർമാറ്റിൽ വാരാന്ത്യങ്ങളിൽ ആരംഭിക്കുകയായിരുന്നു.

Story highlights- katturumbu 2 location video