മകനാണ് പൈലറ്റ് എന്നറിയാതെ യാത്രക്കെത്തിയ അമ്മയ്ക്കായി കാത്തിരുന്ന സർപ്രൈസ്- വൈകാരികമായ നിമിഷം

August 1, 2023

അവിസ്മരണീയമായ നിമിഷങ്ങളുടെ കലവറയാണ് സമൂഹമാധ്യമങ്ങൾ. മനസ് നിറയുന്ന ഒട്ടേറെ കാഴ്ചകൾ ഇങ്ങനെ ശ്രദ്ധനേടാറുണ്ട്. ഇപ്പോഴിതാ, ഒരു അമ്മയുടെയും മകന്റെയും ഹൃദ്യമായ നിമിഷം സമൂഹമാധ്യമങ്ങളിൽ ആനന്ദം നിറയ്ക്കുകയാണ്. മകനാണ് പൈലറ്റ് എന്നറിയാതെ വിമാനം കയറിയ അമ്മയാണ് വിഡിയോയിലുള്ളത്.മകനെ കണ്ട അമ്മയുടെ പ്രതികരണം വളരെ വൈകാരികമാണ്. ഹൃദയസ്പർശിയായ വൈറൽ വിഡിയോ ഇൻസ്റ്റാഗ്രാം പേജിൽ മികച്ച പ്രതികരണം നേടുകയാണ്.

ഇപ്പോൾ വൈറലായ വിഡിയോയിൽ, അമ്മ തനിക്ക് വേണ്ടി മകൻ കരുതിവച്ചിരിക്കുന്നതെന്താണെന്ന് അറിയാതെ വിമാനത്തിൽ കയറുന്നത് കാണാം. മകനെ കണ്ടയുടനെ, തന്റെ ആവേശം നിയന്ത്രിക്കാനാവാതെ ഉറക്കെകരഞ്ഞുകൊണ്ട് ‘അമ്മ സന്തോഷം പങ്കുവയ്ക്കുന്നു. എന്നിട്ട് അവർ മകനെ മുറുകെ കെട്ടിപ്പിടിച്ചു.

“അഭിമാനത്തോടെ അമ്മ! താൻ പോകുന്ന വിമാനത്തിലെ പൈലറ്റ് മകൻ ആണെന്നറിഞ്ഞപ്പോൾ ഈ അമ്മ കരയുകയും സന്തോഷത്തോടെ നിലവിളിക്കുകയും ചെയ്യുന്നു,’ വിഡിയോ അടിക്കുറിപ്പ് ഇങ്ങനെയാണ്.

Read also: ബാൽക്കണിയിൽ പശുക്കളെ വളർത്തി ഉടമ: ഒടുവിൽ പരാതിയുമായി അയൽക്കാർ

കുട്ടികളായിരിക്കുമ്പോൾ എല്ലാവരുടെയും ആഗ്രഹം മുതിർന്നു കഴിയുമ്പോൾ അച്ഛനമ്മമാർക്ക് അഭിമാനമായി മാറണം എന്നാണ്. ആ സ്വപ്നം സാക്ഷാത്കരിക്കപ്പെടുമ്പോൾ മാതാപിതാക്കളെക്കാൾ സന്തോഷവും സംതൃപ്തിയും നമുക്ക് തന്നെയാണ്. അങ്ങനെയൊരു സ്വപ്ന സാക്ഷത്കാരമായി മാറുകയാണ് ഈ കാഴ്ച.

Story highlights- mother’s reaction after she finds out her son is the pilot of her flight