‘കാവാലാ..’ തരംഗത്തിനൊപ്പം ക്യൂട്ട് ചുവടുകളുമായി വൃദ്ധി വിശാലും- വിഡിയോ

August 1, 2023

ബാലതാരം വൃദ്ധി വിശാൽ സമൂഹമാധ്യമങ്ങളിൽ സജീവ താരമാണ്. ഒരു വിവാഹ സത്കാരത്തിൽ കുറച്ച് ട്രെൻഡി നമ്പറുകളിൽ നൃത്തം ചെയ്താണ് ഈ അഞ്ച് വയസുകാരി ശ്രദ്ധനേടിയത്. ഒറ്റരാത്രികൊണ്ട് ഇന്റർനെറ്റ് സെൻസേഷനായി മാറിയ വൃദ്ധി ഒരു അഭിനേതാവുമാണ്.

സാറാസിലെ കുഞ്ഞിപ്പുഴുവായി എത്തി വിസ്മയിപ്പിച്ച വൃദ്ധി വിശാൽ പൃഥ്വിരാജിനൊപ്പം കടുവയിലും വേഷമിട്ടു. പൃഥ്വിരാജ് സുകുമാരൻ നായകനായ കടുവ എന്ന ചിത്രത്തിൽ മകളുടെ വേഷത്തിൽ എത്തിയത് വൃദ്ധിയാണ്. നൃത്തവിഡിയോകളിലൂടെ ശ്രദ്ധനേടുന്ന വൃദ്ധി ഇപ്പോഴിതാ,കാവാല തരംഗത്തിനൊപ്പം ചേരുകയാണ്.

സിനിമാലോകത്ത് തരംഗം സൃഷ്ടിച്ച് മുന്നേറുകയാണ് തമന്ന ഭാട്ടിയയും രജനികാന്തും ചുവടുവയ്ക്കുന്ന കാവാല ഗാനം. ജെയ്‌ലർ എന്ന സിനിമയിലേതാണ് ഗാനം. തമന്നയുടെ ചുവടുകളാണ് പാട്ടിനു കൂടുതൽ ആസ്വാദകരെ നേടിക്കൊടുത്തിരിക്കുന്നത്. നിരവധി താരങ്ങൾ ഈ ഗാനത്തിന് ചുവടുവെച്ച് രംഗത്ത് എത്തിയിരുന്നു. 

Read also: മക്കളുടെ റിഹേഴ്സലിനിടയിൽ അമ്മമാർ താരമായപ്പോൾ; കട്ടുറുമ്പിലെ കുട്ടിക്കുറുമ്പുകളുടെ അമ്മമാരുടെ നൃത്തം

‘ജയിലർ’ സിനിമയിലെ ഗാനമായ ‘കാവാല’യിൽ തമന്ന ഭാട്ടിയ വന്യമായ ചുവടുകളിലൂടെയാണ് ശ്രദ്ധനേടിയത്. മുടിചുരുളുകളും ആകർഷകമായ ഹുക്ക് സ്റ്റെപ്പും ഉപയോഗിച്ച് ഹിറ്റിലേക്ക് കുതിക്കുകയായിരുന്നു. നടി സന്യ മൽഹോത്രയും അടുത്തിടെ ഈ ചുവടുകൾ ഏറ്റെടുത്തിരുന്നു.

Story highlights- kavala dance by vridhi vishal