അടുത്തുള്ള പോലീസ് സ്റ്റേഷൻ ഏതെന്നറിയണോ? ചെയ്യേണ്ടത് ഇത്രമാത്രം!

August 29, 2023

നിങ്ങൾ നിൽക്കുന്നത് ഏതു സ്റ്റേഷൻ പരിധിയിൽ ആണെന്നും നിങ്ങൾക്ക് സമീപമുള്ള പോലീസ് സ്റ്റേഷൻ ഏതാണെന്നും അറിയാൻ ഇനി കൺഫ്യൂഷൻ വേണ്ട. കേരള പോലീസിന്റെ പോൽ ആപ്പിലൂടെ ഇതറിയാൻ സാധിക്കും. (know the nearest police station thats all you need to do)

കേരള പോലീസിന്റെ ഔദ്യോഗിക ആപ്പായ പോൽ ആപ്പ് നിങ്ങളുടെ ഫോണിൽ ഡൗൺലോഡ് ചെയ്‌ത്‌ ഈ സേവനം പ്രയോജനപ്പെടുത്താം. ആപ്പ് ഇൻസ്റ്റാൾ ചെയ്‌തതിനുശേഷം മൊബൈൽ നമ്പർ ഉപയോഗിച്ച് രജിസ്ട്രേഷൻ ചെയ്യുക. അതിനുശേഷം Nearest police station ഓപ്ഷനിൽ നിങ്ങൾ നിൽക്കുന്ന സ്ഥലത്തിന്റെ തൊട്ടടുത്തുള്ള പോലീസ് സ്റ്റേഷൻ ഏതാണെന്ന് അറിയാവുന്നതാണ്. അതുപോലെതന്നെ ആ സ്ഥലം ഏത് സ്റ്റേഷൻ പരിധിയിൽ ആണെന്ന് Jurisdiction Police Station ഓപ്ഷൻ മുഖാന്തരം മനസ്സിലാക്കാവുന്നതാണ്.

Read also:ബ്ലാക്ക് പാന്തർ താരം ചാഡ്‌വിക് ബോസ്‌മാൻ അന്തരിച്ചു

സ്റ്റേഷൻ പരിധി തിരിച്ചറിഞ്ഞു വേഗത്തിൽ പരാതി സമർപ്പിക്കുന്നതിനും പോലീസിന്റെ സഹായം ലഭിക്കുന്നതിനും ആപ്പിലെ ഈ സേവനം പ്രയോജനപ്പെടുത്താവുന്നതാണ്. പോൽ ആപ്പ് ഡൌൺലോഡ് ചെയ്യുന്നതിനുള്ള ലിങ്ക്
https://play.google.com/store/apps/details…

Story Highlights: know the nearest police station thats all you need to do