അവസാന വിഡിയോ രണ്ടുവർഷം മുൻപ്; യൂട്യൂബിൽ ഇന്നും വരുമാനം പത്തുലക്ഷത്തോളം- ചൈനയിലെ ഗ്രാമീണ ജീവിതത്തിലൂടെ പ്രസിദ്ധയായ ലി സികി

August 3, 2023

സമൂഹമാധ്യമങ്ങളിൽ സജീവമായിട്ടുള്ളവർക്ക് സുപരിചിതയാണ് ലി സികി എന്ന ചൈനീസ് വ്ലോഗർ. മറ്റു യൂട്യൂബ് ചാനലുകൾ പോലെ വാതോരാതെയുള്ള സംസാരമോ ഒന്നുമില്ല. ചൈനയിലെ പച്ചയായ ഗ്രാമീണ ജീവിതം പങ്കുവെച്ച് ഹൃദയം കീഴടക്കിയ യുവതിയാണ് ലി സികി. പ്രേക്ഷകരോട് ഒന്നും തന്നെ സംവദിക്കുന്നില്ല.. എന്താണോ ഒരു ദിവസം നടക്കുന്നത് അത് അതേപടി പകർത്തിയിരിക്കുന്നു. സംഭാഷണങ്ങൾ ആകെയുള്ളത് ഒപ്പമുള്ള മുത്തശ്ശിയോടും വളർത്തുമൃഗങ്ങളോടുമാണ്. ഒരുതരത്തിൽ പറഞ്ഞാൽ ഭൂമിക്കൊപ്പം ജീവിക്കുകയാണ് ലി സികി. പാചകവും, കൃഷിയും കരകൗശലവുമായി യൂട്യൂബ് ചാനൽ ആരംഭിച്ച ലി സികി ഇന്ന് ചൈനയിലെ ഏറ്റവുമധികം കാഴ്ചക്കാരുള്ള വ്‌ളോഗറാണ്. എന്നാൽ, രണ്ടുവർഷം മുൻപ് ഈ ചാനലിൽ വിഡിയോകൾ വരുന്നത് അവസാനിച്ചു. ലി സികി എവിടെയെന്നും ആർക്കും അറിയില്ല.

പലരും നഷ്ടംകൊണ്ടൊക്കെ യുട്യൂബ് ചാനൽ നിർത്തുമെങ്കിലും ഇവിടെയും ആവേശമാകുകയാണ് ലി സികി. യൂട്യൂബിൽ 17.4 ദശലക്ഷം വരിക്കാരുള്ള ലി സികി അവളുടെ ചാനലിൽ നിന്ന് ലാഭം നേടുന്നത് ഇപ്പോഴും തുടരുന്നു. 2021 ജൂലൈ മുതൽ ഒരു വിഡിയോ പോലും ലി സികി അപ്‌ലോഡ് ചെയ്തിട്ടില്ല.

കുറച്ചുകാലമായി പൊതുസമൂഹത്തിൽ നിന്ന് വിട്ടുനിന്ന ലി, അടുത്തിടെ ഒരു സ്‌ക്രീൻഷോട്ട് കാരണം ട്രെൻഡിംഗ് വിഷയങ്ങളിൽ വീണ്ടും സജീവമായിരിക്കുകയാണ്. റിപ്പോർട്ട് അനുസരിച്ച് ലിയുടെ ചാനൽ ശരാശരി പ്രതിമാസ പരസ്യ വരുമാനം 785,000 യുവാൻ അതായത് പത്തുലക്ഷത്തോളം രൂപ നേടുന്നുണ്ട്.


പ്രത്യേക വാണിജ്യ ആവശ്യങ്ങൾക്കായി ലി സികി ബ്രാൻഡ് ഉപയോഗിക്കാൻ അവർ ചാനലിന്റെ എങ്കിലും ഇനി യുട്യൂബിൽ വിഡിയോകൾ നിർമിക്കുന്നതിൽ ലി സികി സഹകരിക്കില്ല. എന്നിരുന്നാലും, അവർ ഇനി ഉള്ളടക്കം സൃഷ്ടിക്കുന്നതിൽ സഹകരിക്കില്ല. അതിനാൽ തന്നെ ഒരു വിഡിയോ അപ്ലോഡിങ് പോലുമില്ലാത്ത പഴയ വീഡിയോകളിൽ നിന്നും ലഭിക്കുന്ന വരുമാനം ലി സികിയിലേക്ക് എത്തിച്ചേരാറുണ്ടോ എന്നത് സംശയമാണ്.

Read Also: കുഞ്ഞുമ്മകൾ എറിഞ്ഞ്, നമസ്തേ പറഞ്ഞ് ധ്വനിക്കുട്ടി; മകൾക്കൊപ്പം സ്റ്റാർ മാജിക് വേദിയിൽ യുവയും മൃദുലയും

ലി സികിയുടെ യൂട്യൂബ് ചാനലിൽ 128-ലധികം വിഡിയോകളുണ്ട്. മൊത്തം കാഴ്‌ചകളുടെ എണ്ണം 2.92 ബില്യൺ കവിഞ്ഞിരിക്കുന്നു. ശരാശരി കാഴ്ചകളുടെ എണ്ണം 29 ദശലക്ഷത്തിലധികവുമാണ്. ചൈനയിൽ ഏറ്റവുമധികം സബ്സ്ക്രൈബേഴ്‌സ് ഉള്ള ആൾ എന്ന ഗിന്നസ് വേൾഡ് റെക്കോർഡ് ഇന്നും ലീ തന്നെയാണ് നിലനിർത്തുന്നത്.

Story highlights- Li Ziqi’s YouTube Channel