ഓട്ടോ വരുന്ന നേരംകൊണ്ട് ഒരു ഡാൻസ് അങ്ങ് ആയാലോ?- രസകരമായ കാഴ്ച

August 18, 2023

രസകരവും കൗതുകം നിറയ്ക്കുന്നതുമായ വിഡിയോകള്‍ പലപ്പോഴും സമൂഹമാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെടാറുണ്ട്. അതും ലോകത്തിന്റെ പല ഇടങ്ങളില്‍ നിന്നുള്ള ദൃശ്യങ്ങള്‍. വളരെ വേഗത്തില്‍ ജനശ്രദ്ധ ആകര്‍ഷിക്കുന്ന ഇത്തരം ദൃശ്യങ്ങളെ വൈറല്‍ കാഴ്ചകള്‍ എന്നും നാം വിശേഷിപ്പിയ്ക്കുന്നതും. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സൈബര്‍ ഇടങ്ങളില്‍ ശ്രദ്ധ ആകര്‍ഷിക്കുന്നതും അത്തരത്തിലൊരു കാഴ്ചയാണ്. കേരളത്തിലെ ഒരു ഗ്രാമപ്രദേശത്ത് നിന്നുള്ള ഒരു വിഡിയോയാണ് ഇത്.

പാട്ടിന്റെ അകമ്പടിയില്ലാതെ ഉള്ളിലുള്ള താളംകൊണ്ട് തന്നെ ചുവടുകൾ ഓർത്തെടുത്ത് നൃത്തം ചെയ്യുകയാണ് ഒരു പെൺകുട്ടി. സ്‌കൂളിലേക്ക് പോകാനുള്ള ഓട്ടോ കാത്തുനിൽക്കുന്നതിനിടെയാണ് കുട്ടിയുടെ നൃത്തം. വളരെ ആസ്വദിച്ച് മറ്റൊന്നും ശ്രദ്ധിക്കാതെ ആവേശത്തോടെ കുട്ടി ചുവടുവയ്ക്കുകയാണ്. കാവാലാ എന്ന ഹിറ്റ് ഗാനത്തിനാണ് ഈ മിടുക്കി നൃത്തം ചെയ്യുന്നത് എന്നത് ഗാനരംഗത്തിലെ ചുവടുകൾ പകർത്തുന്നത് കണ്ടാൽ മനസിലാകും. രസകരമായ ഈ കാഴ്ച ശ്രദ്ധനേടുകയാണ്.

Read Also: കോഴിക്കോടൻ മണ്ണിൽ ഭീമൻ പൂക്കളമൊരുങ്ങുന്നു; ലോകത്തെ ഏറ്റവും വലിയ പൂക്കളം ഒരുക്കാൻ കൈകോർത്ത് ഏഷ്യൻ പെയിന്റ്‌സും ഫ്‌ളവേഴ്‌സും

അടുത്തിടെ രണ്ടു പെൺകുട്ടികൾ നൃത്തത്തിലൂടെ മനം കവർന്നിരുന്നു. ഇരുവരും ധോൾ ബീറ്റുകൾക്കൊപ്പം ചുവടുവയ്ക്കുന്ന വിഡിയോയാണ് വൈറലായി മാറിയിരിക്കുന്നത്. വിഡിയോയിൽ പെൺകുട്ടികളിലൊരാൾ എഴുന്നേറ്റ് നിന്ന് ധോൾ ബീറ്റുകൾക്ക് ചുവടുവയ്ക്കുന്നത് കാണാം. സംഗീതം ഉച്ചത്തിലാകുമ്പോൾ, തന്നോടൊപ്പം ചേരാൻ മുതിർന്ന കുട്ടി കൊച്ചുകുട്ടിയെ വിളിക്കുന്നു. സന്തോഷകരമായ ഈ കാഴ്ച ഇപ്പോൾ 40 ലക്ഷത്തിലധികം ലൈക്കുകളും 40 ദശലക്ഷത്തിനടുത്ത് കാഴ്ചകളും നേടിയിരിക്കുകയാണ്.

Story highlights- little girl’s kavaala steps