ഇത്രയും ക്യൂട്ടായ ‘കാവാലാ..’ ചുവടുകൾ കണ്ടിട്ടുണ്ടാകില്ല- കുഞ്ഞുമിടുക്കിയുടെ നൃത്തം

August 21, 2023

തമന്ന ഭാട്ടിയയും രജനികാന്തും അഭിനയിക്കുന്ന ‘ജയിലർ’ എന്ന സിനിമയിലെ ഗാനം ‘കാവാല’ വലിയ തരംഗമാണ് സൃഷ്ടിച്ചിരിക്കുന്നത്. തമന്നയുടെ ചുവടുകളാണ് ആളുകളിൽ ആവേശം പകരുന്നത്. നിരവധി സോഷ്യൽ മീഡിയ ഉപയോക്താക്കൾ ഈ ഹിറ്റ് നമ്പറിനൊപ്പം അവരുടെ ചുവടുകൾ പങ്കുവെച്ചിട്ടുണ്ട്. ഇപ്പോഴിതാ, ഒരു കുഞ്ഞു മിടുക്കിയും ഈ ഗാനത്തിന് ഒപ്പം താളം വയ്ക്കുകയാണ്. ഇത്രയും ക്യൂട്ടായ കാവാലാ ചുവടുകൾ കണ്ടിട്ടുണ്ടാകില്ല എന്നാണ് ആളുകൾ പറയുന്നത്. അരുണ എന്ന കുഞ്ഞാണ് നൃത്തം ചെയ്യുന്നത്. വളരെ ഹൃദ്യമാണ് ഈ കാഴ്ച.

കാവാലാ എന്ന ഗാനത്തിനൊത്ത് ഒരു കൂട്ടം സ്‌കൂൾ കുട്ടികൾ നൃത്തം ചെയ്യുന്ന വിഡിയോയും ഹിറ്റായി മാറിയിരുന്നു. കൂട്ടത്തിൽ ഒരു സ്‌കൂൾ വിദ്യാർത്ഥി ‘കാവാല’ എന്ന ഗാനത്തിനൊപ്പം അനായാസമായി ചുവടുവയ്ക്കുന്നത് കാണാം. എല്ലാവരും ഈ കുട്ടിക്കൊപ്പം ചേർന്ന് ചുവടുകൾ ആവേശപൂർവ്വം പങ്കുവയ്ക്കുകയാണ്. നിരവധി ആളുകളാണ് കുട്ടിയുടെ നൃത്ത വിഡിയോ ഏറ്റെടുത്തത്. അതേസമയം, സ്‌കൂളുകൾ കുട്ടികളുടെ കലാപരമായ കഴിവുകൾക്ക് വളരെയധികം പ്രാധാന്യം നൽകുന്നതിൽ ഇപ്പോൾ ശ്രദ്ധചെലുത്താറുണ്ട്.

നെൽസൺ സംവിധാനം ചെയ്ത ജയ്‌ലർ എന്ന ചിത്രത്തിലേതാണ് ഹിറ്റായ ഗാനം. ഗസ്റ്റ് വേഷത്തിൽ മോഹൻലാൽ ചിത്രത്തിൽ എത്തിയിരുന്നു. മോഹൻലാലിൻറെ ലുക്കും അനിരുദ്ധിന്റെ പശ്ചാത്തല സംഗീതവും കൂടി ചേർന്ന് പ്രേക്ഷകർക്ക് ആഘോഷമാണ് ലഭിച്ചത്.

Read Also: ജീവിതകാലം മുഴുവൻ നായയായി ജീവിക്കാൻ 12 ലക്ഷം രൂപ മുടക്കി; ഇനി യഥാർത്ഥ രൂപത്തിലേക്ക് മടങ്ങാൻ ആഗ്രഹിച്ച് യുവാവ്

റിലീസ് ചെയ്ത് ദിവസങ്ങൾ പിന്നിടുമ്പോൾ 300 കോടി ജയിലര്‍ പിന്നിട്ടതായാണ് റിപ്പോര്‍ട്ടുകള്‍. ഈ നേട്ടത്തിലേക്ക് എത്തുന്ന രജനികാന്തിന്റെ നാലാമത്തെ ചിത്രമാണ് ജയിലര്‍. ഇന്ത്യയില്‍ നിന്ന് 150 കോടി രൂപയും ആഗോള തലത്തിൽ 300 കോടി രൂപയും നേടിയതെന്ന് ട്രേഡ് അനലിസ്റ്റ് രമേശ് ബാല ട്വീറ്റ് ചെയ്യുന്നു.

Story highlights- little girl’s kavaalaa dance