‘പെഹ്‌ല നാഷ..’- ലണ്ടൻ തെരുവിൽ നടപ്പാതയിലിരുന്ന് ഹൃദ്യമായി പാടി യുവാവ്
ചില പാട്ടുകൾ ഹൃദയം കീഴടക്കുന്നത് വളരെപ്പെട്ടെന്നാണ്. കാലങ്ങളായി ജനഹൃദയങ്ങളിൽ കുടിയേറിയ ചില ഗാനങ്ങൾ എവിടെനിന്നു കേട്ടാലും ആനന്ദം പകരും. ഇപ്പോഴിതാ, യുകെയിലെ തെരുവുകളിൽ ഹിറ്റ് ബോളിവുഡ് ഗാനത്തിലൂടെ കയ്യടി നേടുകയാണ് ഒരു ഗായകൻ. ഇൻസ്റ്റാഗ്രാമിൽ വളരെ ജനപ്രിയനായ ഗായകൻ വിഷ് ആണ് പാട്ടുമായി എത്തിയിരിക്കുന്നത്.
ജോ ജീതാ വോഹി സിക്കന്ദർ എന്ന ചിത്രത്തിലെ പെഹ്‌ല നാഷ എന്ന ഗാനമാണ് യുവാവ് പാടുന്നത്. ലണ്ടനിലെ നടപ്പാതയിൽ ഇരുന്ന് ഹൃദ്യമായി പാടുകയാണ് ഇദ്ദേഹം. അദ്ദേഹത്തിന്റെ പ്രകടനത്തിൽ ജനക്കൂട്ടം ശരിക്കും ആകൃഷ്ടരായി എന്ന് വിഡിയോ കാണുമ്പോൾ അറിയാൻ സാധിക്കും.
Read also: തനിച്ചു പോകാം സ്വപ്ന യാത്രകൾ; പക്ഷേ, ഓർമ്മയിലുണ്ടാകണം ഈ കാര്യങ്ങൾ
പെഹ്‌ല നാഷ എന്ന ഗാനം പുറത്തിറങ്ങിയിട്ട് വർഷങ്ങൾ ഏറെയായി. എന്നിട്ടും ലോകമെമ്പാടുമുള്ള ബോളിവുഡ് ആരാധകരെ ആകർഷിക്കാൻ ഈ ഗാനത്തിന് കഴിഞ്ഞു. ഉദിത് നാരായൺ ആണ് ഗാനം ആലപിച്ചത്. ലണ്ടനിലെ ഓക്‌സ്‌ഫോർഡ് സ്ട്രീറ്റിലാണ് അദ്ദേഹം പരിപാടി അവതരിപ്പിച്ചത്
‘ലണ്ടനിൽ ആളുകൾ എത്ര നിസ്സാരമായി ഇരുന്നു രാഗം ആസ്വദിക്കുന്നുവെന്ന് നോക്കൂ,’എന്ന അടിക്കുറിപ്പോടെയാണ് വിഷ് വിഡിയോ പങ്കുവെച്ചത്.
Story highlights- Man sings Pehla Nasha on the streets of London