‘ഞാൻ എന്നെത്തന്നെ സ്നേഹിക്കുന്നു..’- മനോഹര ചിത്രങ്ങളിലൂടെ മഞ്ജു വാര്യർ പങ്കുവയ്ക്കുന്ന സന്ദേശം..

സിനിമയ്ക്ക് പുറത്തും മഞ്ജു വാര്യർക്ക് വലിയ ആരാധക വൃന്ദമാണുള്ളത്. ഒരു പക്ഷെ തന്റെ രണ്ടാം വരവിൽ ഇത്രത്തോളം ആഘോഷിക്കപ്പെടുന്ന മറ്റൊരു ഇന്ത്യൻ താരമുണ്ടോയെന്ന് സംശയമാണ്. വലിയ പ്രചോദനമായാണ് മഞ്ജു വാര്യരെ നിരവധി ആളുകൾ നോക്കിക്കാണുന്നത്. സ്വപ്നങ്ങൾ നേടുന്നതിന് ഒന്നും തടസമല്ല എന്ന് സ്വന്തം ജീവിതം കൊണ്ട് കാട്ടിത്തന്ന താരത്തിന് വലിയൊരു ഇടമാണ് മലയാളി മനസ്സുകളിൽ ഉള്ളത്.
ഇപ്പോഴിതാ, മനോഹരമായ ചില ചിത്രങ്ങൾ പങ്കുവയ്ക്കുകയാണ് മഞ്ജു വാര്യർ. വേറിട്ട ലുക്കിലാണ് നടി എത്തുന്നത്. ഓരോ ദിനവും ഇപ്പോൾ പുത്തൻ ലുക്കുകൾ മഞ്ജു വാര്യർ പങ്കുവയ്ക്കാറുണ്ട്. ‘ഞാൻ എന്നെത്തന്നെ സ്നേഹിക്കുന്നു- ഏറ്റവും ലളിതവും ശക്തവുമായ വിപ്ലവം’-എന്ന ക്യാപ്ഷനൊപ്പമാണ് മഞ്ജു വാര്യർ ചിത്രം പങ്കുവെച്ചിരിക്കുന്നത്.
Read Also: സ്റ്റേഷനിൽ പോകാതെ തന്നെ പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് ലഭിക്കുന്നതിന് ഓൺലൈനായി അപേക്ഷിക്കാം
അതേസമയം, സിനിമയ്ക്കൊപ്പം നൃത്തത്തെയും യാത്രകളെയുമെല്ലാം ചേർത്തുപിടിക്കുന്ന ആളാണ് മഞ്ജു വാര്യർ. അതേസമയം, അഭിനയത്തോടൊപ്പം സാഹസികതയിലും ഏറെ താൽപര്യമുള്ള ആളാണ് മഞ്ജു വാര്യർ. നടൻ അജിത്തുമൊത്തുള്ള താരത്തിന്റെ ലഡാക്ക് ബൈക്ക് യാത്ര നേരത്തെ ഏറെ ശ്രദ്ധ നേടിയിരുന്നു. അജിത്തിന്റെ ‘തുനിവ്’ എന്ന ചിത്രത്തിന്റെ അവസാന ഷെഡ്യൂളിന് മുൻപുള്ള ഇടവേളയിലാണ് താരങ്ങൾ ലഡാക്കിലേക്ക് ബൈക്കിൽ യാത്രയ്ക്ക് പോയത്. ഇതിന്റെ ചിത്രങ്ങൾ നേരത്തെ തന്നെ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു.
Story highlights- manju warrier in saree