ഓരോ ദിവസവും പ്രായം പിന്നോട്ട്; ഓണചേലിൽ മഞ്ജു വാര്യർ പങ്കുവെച്ച വിഡിയോ ഹിറ്റ്

August 27, 2023

ഓണത്തിരക്കിലാണ് മലയാളികൾ. പൂക്കളമൊരുക്കിയും പുതുവസ്ത്രമണിഞ്ഞും മാറ്റുകൂട്ടുകയാണ് സിനിമാതാരങ്ങളും. ഇപ്പോഴിതാ, നടി മഞ്ജു വാര്യർ പങ്കുവെച്ച വിഡിയോയാണ് ശ്രദ്ധനേടുന്നത്. ഓണചേലിലുള്ള ലഹങ്കയാണ്‌ നടി അണിഞ്ഞിരുന്നത്. വളരെ രസകരമായ കമന്റുകളാണ് വിഡിയോയ്ക്ക് ലഭിക്കുന്നത്. ഈ കുട്ടിയുടെ കോളേജിൽ ഓണപ്പരിപാടി ആണെന്ന് തോന്നുന്നു എന്നൊക്കെയാണ് ആളുകൾ കുറിക്കുന്നത്. ഓരോ ദിവസവും പ്രായം കുറയുകയാണ് എന്നാണ് ഒരു വിഭാഗം ആളുകൾ കമന്റ്റ് ചെയ്തിരിക്കുന്നത്.

തെന്നിന്ത്യൻ സിനിമാലോകത്തെ ഏറ്റവും വിജയകരമായ നേട്ടങ്ങൾ സ്വന്തമാക്കിയ നടിമാരിൽ ഒരാളാണ് മഞ്ജു വാര്യർ. ശക്തമായ സ്ത്രീ കഥാപത്രങ്ങൾക്ക് ജീവൻ നൽകിയ മഞ്ജു വാര്യർ തനിക്കായി ഒരു ഇടം നേടിയിട്ടുണ്ട്. മഞ്ജുവിന്റെ ഭൂരിഭാഗം സിനിമകളും മലയാള ചലച്ചിത്രമേഖലയിലായിരിക്കെ, ദേശീയ അവാർഡ് നേടിയ ധനുഷ്-വെട്രിമാരൻ ചിത്രം അസുരൻ, അജിത് കുമാറിന്റെ തുനിവ് എന്നീ രണ്ട് ചിത്രങ്ങളിലൂടെ നടി തമിഴ് സിനിമയിലും വ്യക്തിമുദ്ര പതിപ്പിച്ചു. 

Read also: ജീവിതകാലം മുഴുവൻ നായയായി ജീവിക്കാൻ 12 ലക്ഷം രൂപ മുടക്കി; ഇനി യഥാർത്ഥ രൂപത്തിലേക്ക് മടങ്ങാൻ ആഗ്രഹിച്ച് യുവാവ്

‘Mr X’ എന്ന തമിഴ് സിനിമയിലാണ് മഞ്ജു വാര്യർ ഇനി വേഷമിടുന്നത്. ആര്യയും ഗൗതം കാർത്തിക്കുമാണ് ചിത്രത്തിലുള്ളത്.സിനിമയ്ക്ക് പുറത്തും മഞ്ജു വാര്യർക്ക് വലിയ ആരാധക വൃന്ദമാണുള്ളത്. ഒരു പക്ഷെ തന്റെ രണ്ടാം വരവിൽ ഇത്രത്തോളം ആഘോഷിക്കപ്പെടുന്ന മറ്റൊരു ഇന്ത്യൻ താരമുണ്ടോയെന്ന് സംശയമാണ്. വലിയ പ്രചോദനമായാണ് മഞ്ജു വാര്യരെ നിരവധി ആളുകൾ നോക്കിക്കാണുന്നത്. സ്വപ്‌നങ്ങൾ നേടുന്നതിന് ഒന്നും തടസമല്ല എന്ന് സ്വന്തം ജീവിതം കൊണ്ട് കാട്ടിത്തന്ന താരത്തിന് വലിയൊരു ഇടമാണ് മലയാളി മനസ്സുകളിൽ ഉള്ളത്.

Story highlights- manju warrier onam video