കോഴിക്കോടൻ മണ്ണിൽ ഭീമൻ പൂക്കളമൊരുങ്ങുന്നു; ലോകത്തെ ഏറ്റവും വലിയ പൂക്കളം ഒരുക്കാൻ കൈകോർത്ത് ഏഷ്യൻ പെയിന്റ്സും ഫ്ളവേഴ്സും
സ്നേഹത്തിന്റെയും ഒത്തൊരുമയുടെയും പകിട്ടില്‍ മറ്റൊരു ഓണക്കാലംകൂടി വിരുന്നെത്തിയിരിക്കുന്നു. സാമൂഹ്യ മാധ്യമങ്ങളും ഓണക്കാഴ്ചകള്‍ക്കൊണ്ട് നിറയുകയാണ്. അത്തപ്പൂക്കളവും വടംവലിയും ഓണസദ്യയുമെല്ലാം സാമൂഹ്യ മാധ്യമങ്ങളിലും ഇടംപിടിക്കുമ്പോൾ ട്രെൻഡിങിലിടം നേടാൻ ഒരു ഭീമൻ പൂക്കളം കൂടി ഒരുങ്ങുകയാണ്. ഏഷ്യൻ പെയിന്റ്സും ഫ്ളവേഴ്സും സംയുക്തമായി ലോകത്തെ ഏറ്റവും വലിയ പൂക്കാലമാണ് കേരളത്തിൽ ഒരുക്കുന്നത്.
കോഴിക്കോട് ട്രേഡ് സെന്ററിലാണ് മെഗാ പൂക്കളം ഒരുങ്ങുന്നത്. ഏഷ്യൻ പെയിന്റ്സ് അപ്പെക്സ് ഫ്ലോർ ഗാർഡ് മെഗാ പൂക്കളം ഓഗസ്റ്റ് 20 ഞായറാഴ്ചയാണ് ട്രേഡ് സെന്ററിൽ ഒരുങ്ങുന്നത്. ലോകത്തെ ഏറ്റവും വലിയ പൂക്കളം എന്ന ഖ്യാതിയുമായി ലിംക ബുക്ക് ഓഫ് റെക്കോർഡ്സിൽ ഇടംപിടിക്കാനാണ് കോഴിക്കോട് ട്രേഡ് സെന്റർ ആതിഥേയത്വം വഹിക്കുന്നത്.
Read Also: 77-ാം സ്വാതന്ത്ര്യദിന നിറവിൽ ഭാരതം
ആഗസ്റ്റ് 20 അത്തം ദിനത്തിൽ 40000 സ്ക്വയർ ഫീറ്റിലാണ് മലയാളികളെ ആവേശം കൊള്ളിക്കാനും ഓണക്കാലത്തിന് മാറ്റുകൂട്ടാനും ഭീമൻ പൂക്കളം ഒരുങ്ങുന്നത്. ഏഷ്യൻ പെയിന്റ്സും ഫ്ളവേഴ്സും സംയുക്തമായി റെക്കോർഡ് നേട്ടത്തിന്റെ ഭാഗമാകുമ്പോൾ നിങ്ങൾക്കും മെഗാ പൂക്കളത്തിന്റെ ഭാഗമാകാം. ആഗസ്റ്റ് 20ന് കാലിക്കറ്റ് ട്രേഡ് സെന്ററിൽ നടക്കുന്ന മെഗാ പൂക്കളം കാണാൻ പ്രവേശനം തികച്ചും സൗജന്യമാണ്.
Story highlights- mega pookkalam by flowers and asian paints