വൃഷഭയിൽ യോദ്ധാവായി മോഹൻലാൽ- ചിത്രങ്ങൾ ശ്രദ്ധേയം

August 24, 2023

ഏറെ പ്രതീക്ഷയുണർത്തുന്ന സിനിമകളാണ് മോഹൻലാലിന്റേതായി ഇനി വരാനിരിക്കുന്നവയൊക്കെ. അതിൽ പ്രേക്ഷകർ വലിയ ആകാംക്ഷയോടെ നോക്കി കാണുന്ന ചിത്രമാണ് ‘വൃഷഭ.’ നിരവധി ഭാഷകളിൽ പാൻ ഇന്ത്യൻ ചിത്രമായി ഒരുങ്ങുന്ന സിനിമ നന്ദ കിഷോറാണ് സംവിധാനം ചെയ്യുന്നത്. ഇപ്പോഴിതാ, ചിത്രത്തിൽ നിന്നുള്ള ലുക്ക് പങ്കുവെച്ചിരിക്കുകയാണ് മോഹൻലാൽ.

വൃഷഭയുടെ ആദ്യ ഷെഡ്യൂൾ പൂർത്തിയാക്കിയതായി പറഞ്ഞുകൊണ്ടാണ് മോഹൻലാൽ ചിത്രം പങ്കുവെച്ചിരിക്കുന്നത്. ചിത്രത്തിൽ ഒരു യോദ്ധാവായാണ് മോഹൻലാൽ എത്തുന്നതെന്ന് സൂചനയാണ് ഉള്ളത്. വാളേന്തി നിൽക്കുന്ന ചിത്രമാണ് നടൻ പങ്കുവെച്ചിരിക്കുന്നത്. പുതുമുഖങ്ങളായ ഷനായ കപൂറും സഹ്‌റ എസ് ഖാനും പാൻ-ഇന്ത്യ ചിത്രമായ വൃഷഭയുടെ അഭിനേതാക്കളിലുണ്ട്. എക്ത ആർ കപൂറിന്റെ ബാലാജി ടെലിഫിലിംസ്, നന്ദ കിഷോർ സംവിധാനം ചെയ്യുന്ന ബഹുഭാഷാ പ്രോജക്റ്റിനായി കണക്റ്റ് മീഡിയ, എവിഎസ് സ്റ്റുഡിയോ എന്നിവരുമായി സഹകരിക്കുകയാണ്.

അതേസമയം, ലിജോ ജോസ് പെല്ലിശ്ശേരി ചിത്രം ‘മലൈക്കോട്ടൈ വാലിബനി’ലാണ് മോഹൻലാൽഏറ്റവും ഒടുവിൽ അഭിനയിച്ചിരിക്കുന്നത്. മലയാള സിനിമയുടെ പ്രശസ്‌തി അന്താരാഷ്ട്ര തലങ്ങളിൽ എത്തിച്ച കലാകാരന്മാരാണ് ഇരുവരും. അത് കൊണ്ട് തന്നെ ഇരുവരും ഒരുമിക്കുന്ന ഒരു ചിത്രത്തിനായി വലിയ കാത്തിരിപ്പിലാണ് പ്രേക്ഷകർ.

Read Also: ജീവിതകാലം മുഴുവൻ നായയായി ജീവിക്കാൻ 12 ലക്ഷം രൂപ മുടക്കി; ഇനി യഥാർത്ഥ രൂപത്തിലേക്ക് മടങ്ങാൻ ആഗ്രഹിച്ച് യുവാവ്

വാലിബന്റെ ഷൂട്ടിങ്ങിന് ശേഷം ജീത്തു ജോസഫ് ചിത്രം റാമിന്റെ രണ്ടാം ഷെഡ്യൂളിൽ മോഹൻലാൽ ജോയിൻ ചെയ്യും. മൊറോക്കോ അടക്കമുള്ള രാജ്യങ്ങളിൽ ഷൂട്ടിംഗ് പൂർത്തിയായ ചിത്രത്തിന്റെ പാരീസ്, ലണ്ടൻ അടക്കമുള്ള യൂറോപ്യൻ നഗരങ്ങളിലെ ഷൂട്ടിങ്ങാണ് ഇനി ബാക്കിയുള്ളത്.

Story highlights- mohanlal movie vrushabha first look