ഉർവശിയുടെ കാഞ്ചനയെ ഗംഭീരമാക്കി കൺമണിക്കുട്ടി; കയ്യടിനേടിയ പ്രകടനം

August 24, 2023

മലയാള സിനിമയുടെ പ്രിയങ്കരിയായ നടിയാണ് മുക്ത. വിവാഹശേഷം ടെലിവിഷൻ പരമ്പരകളിലാണ് മുക്ത സജീവമായിരിക്കുന്നത്. അമ്മയുടെ പാത പിന്തുടർന്ന് അഭിനയലോകത്തേക്ക് എത്തിയിരിക്കുകയാണ് മകൾ കൺമണി എന്ന കിയാര. പത്താംവളവ് എന്ന ചിത്രത്തിലൂടെയാണ് കൺമണി അഭിനയലോകത്ത് ചുവടുവെച്ചിരിക്കുന്നത്.

നിരവധി സിനിമകളിൽ ഇതിനോടകം വേഷമിട്ടുകഴിഞ്ഞ കൺമണിക്കുട്ടി ഇപ്പോഴിതാ, പ്രിയനടി ഉർവശിയുടെ ഹിറ്റ് കഥാപാത്രത്തിന് അനുകരണം ഒരുക്കിയിരിക്കുകയാണ്. തലയണമന്ത്രം എന്ന സിനിമയിലെ കാഞ്ചന എന്ന കഥാപാത്രത്തെയാണ് കൺമണി അനുകരിക്കുന്നത്. കയ്യടി നേടുകയാണ് അനവധി ഭാവങ്ങൾ മിന്നി മറയുന്ന പ്രകടനത്തിന്.

സമൂഹമാധ്യമങ്ങളിൽ സജീവമാണ് അമ്മയും മകളും. ബിഗ് സ്ക്രീനിലും മിനി സ്ക്രീനിലും ഒരുപോലെ തിളങ്ങുന്ന താരമാണ് മുക്ത. മലയാള സിനിമയിലാണ് അരങ്ങേറ്റം കുറിച്ചതെങ്കിലും പിന്നീട് തെന്നിന്ത്യയിലെ പ്രിയ നായികയായി മാറുകയായിരുന്നു നടി. ഒട്ടേറെ മികച്ച വേഷങ്ങളിലൂടെ മികവ് പ്രകടിപ്പിച്ച മുക്ത തമിഴ്, മലയാളം സീരിയലുകളിലാണ് വിവാഹ ശേഷം സജീവമായത്. ഷൂട്ടിംഗ് തിരക്കുകൾക്കിടയിലും കുടുംബത്തിനായി സമയം കണ്ടെത്തുന്ന മുക്ത നാടൻ വിഭവങ്ങളും നാട്ടുവൈദ്യവുമൊക്കെ ആരാധകർക്കായി പങ്കുവയ്ക്കാറുണ്ട്. അടുത്തിടെ മകൾ കണ്മണിക്കായി എണ്ണ കാച്ചുന്ന വിഡിയോ മുക്ത പങ്കുവെച്ചിരുന്നു.

Read Also: ജീവിതകാലം മുഴുവൻ നായയായി ജീവിക്കാൻ 12 ലക്ഷം രൂപ മുടക്കി; ഇനി യഥാർത്ഥ രൂപത്തിലേക്ക് മടങ്ങാൻ ആഗ്രഹിച്ച് യുവാവ്

‘അച്ഛനുറങ്ങാത്ത വീട്’ എന്ന സിനിമയിലൂടെയാണ് മുക്ത സിനിമ ലോകത്തേക്ക് കടന്നു വന്നത്. വളരെ മികച്ച പ്രകടനം ആ ചിത്രത്തിൽ കാഴ്ചവെച്ച മുക്ത പിന്നീട് തമിഴ് സിനിമകളിൽ സജീവമായി. 2015ൽ വിവാഹിതയായ മുക്ത, ഇപ്പോൾ അഭിനയത്തിനൊപ്പം മകളുടെ വിശേഷങ്ങളുമായി സമൂഹമാധ്യമങ്ങളിൽ സജീവമാണ്.

Story highlights- muktha’s daughter kanmani’s amazing acting talent