‘ഞങ്ങളുടെ ഓണം ഇവിടെ തുടങ്ങുകയായി, ഉയിരിനും ഉലകത്തിനും ഒപ്പം’- കുടുംബചിത്രവുമായി വിഘ്‌നേഷ് ശിവൻ

August 27, 2023

കേരളത്തിലാണെങ്കിലും അന്യനാടുകളിൽ ആണെങ്കിലും എല്ലാവർക്കും ഓണം എന്നും സ്പെഷ്യൽ ആണ്. മലയാളികളുടെ ആഘോഷങ്ങൾ എപ്പോഴും ശ്രദ്ധേയമാകാറുണ്ട്. ഇപ്പോഴിതാ, ചെന്നൈയിൽ മക്കളായ ഉലകത്തിനും ഉയിരിനും ഒപ്പം ഓണാഘോഷം ആരംഭിച്ചിരിക്കുകയാണ് നയൻതാരയും വിഘ്‌നേഷ് ശിവനും. മക്കൾക്കൊപ്പം കേരളാ സദ്യ കഴിക്കുന്ന ചിത്രം വിഘ്‌നേഷ് പങ്കുവെച്ചിട്ടുണ്ട്.

തെന്നിന്ത്യൻ സിനിമാലോകത്തെ പ്രിയതാരജോഡികളാണ് നയൻതാരയും വിഘ്നേഷ് ശിവനും. 2015ലെ തമിഴ് ചിത്രമായ നാനും റൗഡി താന്റെ സെറ്റിൽ വച്ചാണ് ഇരുവരും കണ്ടുമുട്ടിയത്. വിഘ്നേഷ് സംവിധാനം ചെയ്ത ചിത്രത്തിൽ നയൻതാരയായിരുന്നു നായിക. ഇരുവരും ആറ് വർഷം മുമ്പ് വിവാഹിതരായിരുന്നു. കഴിഞ്ഞവർഷം ജൂണിൽ ഒരു വലിയ ചടങ്ങോടെ ഔദ്യോഗികമായി പ്രഖ്യാപിക്കുകയും ചെയ്തു. 2022 ഒക്ടോബറിൽ വാടക ഗർഭധാരണത്തിലൂടെ ഇരുവരും തങ്ങളുടെ ഇരട്ട ആൺകുട്ടികളെ സ്വീകരിച്ചു. ഉയിർ, ഉലഗം എന്നിങ്ങനെയാണ് പേരുകൾ നൽകിയിരിക്കുന്നത്.

Read Also: “ഏറ്റവും നീളം കൂടിയ താടി”; ഗിന്നസ് റെക്കോർഡ് സ്വന്തമാക്കി അമേരിക്കൻ വനിത

ഒരു മന്ത്രികലോകത്തിലെന്നവണ്ണമാണ് നയൻതാര- വിഘ്നേഷ് ശിവൻ വിവാഹം നടന്നത്. ആരും കൊതിച്ചുപോകുന്ന ഇന്റിമേറ്റ് വെഡ്ഡിംഗ് ആയിരുന്നു മഹാബലിപുരത്ത് സ്വകാര്യ റിസോർട്ടിൽ സ്വപ്ന സമാനമായ വേദിയിൽ നടന്നത്. കുടുംബാംഗങ്ങൾക്കും അടുത്ത സുഹൃത്തുക്കൾക്കുമൊപ്പം മഹാബലിപുരത്ത് നടന്ന ഒരു ചടങ്ങിലാണ് ഇരുവരും വിവാഹിതരായത്. ആദ്യം തിരുപ്പതി ക്ഷേത്രത്തിൽ വച്ച് വിവാഹം കഴിക്കാനായിരുന്നു ഇവരുടെ ആഗ്രഹമെങ്കിലും ചില പ്രശ്‌നങ്ങൾ കാരണം മാറ്റിവയ്ക്കുകയായിരുന്നു. തങ്ങളുടെ വിവാഹം കുടുംബാംഗങ്ങളും അടുത്ത സുഹൃത്തുക്കളും മാത്രമുള്ള സ്വകാര്യ ചടങ്ങായിരിക്കുമെന്ന് മുൻപ് തന്നെ പങ്കുവെച്ചിരുന്നു.

Story highlights- nayanthara and vikhnesh sivan celebrating onam with kids