ഓണചേലിൽ നിത്യ ദാസ്- ശ്രദ്ധനേടി ചിത്രങ്ങൾ
മലയാളികളുടെ പ്രിയതാരമാണ് നിത്യദാസ്. വിവാഹശേഷം അഭിനയലോകത്തുനിന്നും നീണ്ട ഇടവേളയെടുത്ത നിത്യ ദാസ് പള്ളിമണി എന്ന ചിത്രത്തിലൂടെ രണ്ടാം വരവ് നടത്തിയിരിക്കുകയാണ്. തന്റെ ആദ്യ ചിത്രമായ ‘ഈ പറക്കും തളിക’യിലെ അഭിനയത്തിലൂടെ ജനപ്രീതി നേടിയ നടി 15 വർഷത്തെ ഇടവേളയ്ക്ക് ശേഷം സിനിമയിലേക്ക് തിരിച്ചുവരുമ്പോൾ ആരാധകർക്കും പ്രതീക്ഷകൾ ഏറെയാണ്. പ്രശസ്ത കലാസംവിധായകൻ അനിൽ കുമ്പഴ സംവിധാനം ചെയ്ത ‘പള്ളിമണി’യിൽ ശ്വേത മേനോനും നിത്യ ദാസുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.
സിനിമയിലേക്ക് വീണ്ടും എത്തുന്നതിന് മുൻപ് തന്നെ സമൂഹമാധ്യമങ്ങളിൽ സജീവമാണ് നിത്യ ദാസ്. ഇപ്പോഴിതാ, മനോഹരമായ ഒരു ഫോട്ടോഷൂട്ട് ചിത്രം പങ്കുവെച്ചിരിക്കുകയാണ് നിത്യ ദാസ്. ഓണത്തോട് അനുബന്ധിച്ചുള്ള ഫോട്ടോഷൂട്ട് ആണ് നടി പങ്കുവെച്ചിരിക്കുന്നത്.
അതേസമയം, സിനിമയിൽ നിന്നും അകന്നു നിൽക്കുകയായിരുന്നെങ്കിലും സീരിയലുകളിലും ടെലിവിഷൻ ഷോകളിലും സജീവമാണ് നിത്യ ദാസ്. 2001ൽ ഈ പറക്കും തളിക എന്ന ചിത്രത്തിൽ ദിലീപിന്റെ നായികയായി എത്തിയ നിത്യ ദാസ്, പിന്നീട് ബാലേട്ടൻ, ചൂണ്ട, ഹൃദയത്തിൽ സൂക്ഷിക്കാൻ തുടങ്ങി ഒരുപിടി ചിത്രങ്ങളിൽ വേഷമിട്ടിരുന്നു. 2007ൽ റിലീസ് ചെയ്ത സൂര്യ കിരീടം എന്ന ചിത്രത്തിലാണ് ഏറ്റവുമൊടുവിൽ നിത്യ ദാസ് വേഷമിട്ടത്.
Read Also: 300 വർഷങ്ങൾക്ക് മുമ്പ് താമസം; ഇത് ലോകത്തിലെ ഏറ്റവും ഏകാന്തമായ വീട്
അതേസമയം, നിത്യ ദാസും കൈലാഷും ദമ്പതികളായാണ് പള്ളിമണിയിൽ വേഷമിട്ടിരിക്കുന്നത്. പൊളിച്ചുമാറ്റിയ ഒരു പഴയ പള്ളിയിൽ കുടുങ്ങിപ്പോകുമ്പോഴുള്ള സംഭവങ്ങളാണ് ചിത്രം പങ്കുവയ്ക്കുന്നത്. ഒരു ഹൊറർ ത്രില്ലർ ആണ് ചിത്രം.
Story highlights- nithya das onam photoshoot